Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപുനലൂർ നഗരസഭ...

പുനലൂർ നഗരസഭ ആരോഗ്യവിഭാഗം മേധാവിയെ സസ്​പെൻഡ് ചെയ്തു

text_fields
bookmark_border
suspension
cancel

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം മേ​ധാ​വി ബി.​ടി. സു​രേ​ഷ് കു​മാ​റി​നെ ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സു​ജാ​ത സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​ക​രം ചു​മ​ത​ല ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന് ന​ൽ​കി. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഭൂ​മി വാ​ങ്ങ​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വീ​ഴ്ച ആ​രോ​പി​ച്ചാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം മേ​ധാ​വി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൺ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ 17ന് ​ചെ​യ​ർ​പേ​ഴ്സ​ന്‍റെ ചേം​ബ​റി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ പു​രോ​ഗ​തി ച​ർ​ച്ച ചെ​യ്യ​വെ, ആ​രോ​ഗ്യ​വി​ഭാ​ഗം മേ​ധാ​വി​യെ ഒ​രു സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ഴു​ത്തി​ന് പി​ടി​ച്ച​താ​യി ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഭൂ​ര​ഹി​ത​രാ​യ 27 കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്ന് സെ​ന്റ് ഭൂ​മി വീ​തം വാ​ങ്ങി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് എ​ങ്ങു​മെ​ത്താ​തു​ള്ള​ത്. ഭൂ​മി വാ​ങ്ങാ​ൽ അ​ട​ക്കം പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 78 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. മാ​ർ​ച്ച് 31 ന​കം ചെ​ല​വ​ഴി​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി തു​ക ന​ഷ്ട​മാ​കും. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​താ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalurmunicipal corporationSuspendhealth department head
News Summary - The Punalur Municipal Corporation has suspended the head of the health department
Next Story