കാത്തിരിപ്പ് കേന്ദ്രം തകർത്ത് ടിപ്പർ ആറ്റിലേക്കിറങ്ങി
text_fieldsപുനലൂർ: നിയന്ത്രണംവിട്ട ടിപ്പർ ലോറി കാത്തിരിപ്പ് കേന്ദ്രവും തകർത്ത് കഴുതുരുട്ടി ആറ്റിലേക്ക് ചരിഞ്ഞു. ടിപ്പർ മറിയാത്തതിനാൽ ഡ്രൈവർക്ക് പരിക്കില്ല. തിങ്കളാഴ്ച രാത്രി 11.30 ഓടെ കൊല്ലം- ചെങ്കോട്ട ദേശീയപാതയിൽ ഇടപ്പാളയത്തായിരുന്നു അപകടം. കൊല്ലത്ത്നിന്ന് തമിഴ്നാട്ടിലേക്ക് പാറയുൽപന്നം കയറ്റാൻ പോയ ടിപ്പറാണ് അപകടത്തിലായത്.
പാതയോരത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചശേഷം പാതയുടെ സംരക്ഷണ ഭിത്തിയും തകർത്ത് 20 അടിയോളം താഴ്ചയിലുള്ള ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ടിപ്പർ ആറ്റിൽനിന്ന് കരകയറ്റാനെത്തിയ ക്രെയിൻ വാർഡ് മെംബറുടെ നേതൃത്വത്തിൽ തടഞ്ഞു. തകർന്ന കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തടഞ്ഞത്. കേന്ദ്രം പുനർമിക്കാമെന്ന ലോറി ഉടമയുടെ ഉറപ്പിനെ തുടർന്നാണ് ക്രെയിൻ സ്ഥലത്തെത്തിച്ച് ടിപ്പർ കരക്കെത്തിക്കാൻ സമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.