Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightചെങ്കോട്ട-പുനലൂർ...

ചെങ്കോട്ട-പുനലൂർ പാതയിൽ വൈദ്യുതി എൻജിനിൽ ട്രെയിൻ ഓടിത്തുടങ്ങി

text_fields
bookmark_border
ചെങ്കോട്ട-പുനലൂർ പാതയിൽ വൈദ്യുതി എൻജിനിൽ ട്രെയിൻ ഓടിത്തുടങ്ങി
cancel
camera_alt

പു​ന​ലൂ​ർ- ചെ​ങ്കോ​ട്ട ലൈ​ൻ വൈ​ദ്യു​തി​ക​ര​ണ​ത്തി​ൻ​റ ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ എ​ൻ​ജി​ൻ (ഫ​യ​ൽ ചി​ത്രം)

പു​ന​ലൂ​ർ: വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചെ​ങ്കോ​ട്ട-​പു​ന​ലൂ​ർ മ​ല​യോ​ര ലൈ​നി​ൽ (ഘാ​ട്ട് സെ​ക്ഷ​ൻ) വൈ​ദ്യു​തി എ​ൻ​ജി​നി​ൽ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി. ഇ​തോ​ടെ പു​ന​ലൂ​ർ, ചെ​ങ്കോ​ട്ട വ​ഴി​യു​ള്ള കൊ​ല്ലം-​ചെ​ന്നൈ ലൈ​ൻ​പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​ര​ണ​ത്തി​ലാ​യി. പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ലൈ​നി​ലെ എ​ല്ലാ ട്രെ​യി​നു​ക​ളും വൈ​ദ്യു​തി എ​ൻ​ജി​നി​ൽ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം ആ​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു​ള്ള പാ​ല​രു​വി എ​ക്സ്പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 16791) ആ​ണ് ഈ ​റൂ​ട്ടി​ൽ വൈ​ദ്യു​തി എ​ൻ​ജി​നി​ൽ ആ​ദ്യ​മാ​യി ഓ​ടി​യ ട്രെ​യി​ൻ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് കൊ​ല്ല​ത്തു​നി​ന്ന് എ​ഗ്മൂ​റി​ലേ​ക്കു​ള്ള എ​ക്സ്പ്ര​സും (ട്രെ​യി​ൻ ന​മ്പ​ർ 16102) വൈ​ദ്യു​തി എ​ർ​ജി​നി​ൽ ഓ​ടും. മ​ധു​ര- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സും ഞാ​യ​റാ​ഴ്ച മു​ത​ൽ വൈ​ദ്യു​തി എ​ൻ​ജി​നി​ലേ​ക്ക് മാ​റും.

ഇ​തോ​ടു​കൂ​ടി കൊ​ല്ലം-​ചെ​ന്നൈ ലൈ​ൻ പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​ര​ണ​മാ​യി. ഇ​തു​വ​ഴി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. കൊ​ല്ല​ത്തു​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് ദൂ​ര​ക്കു​റ​വും തി​ര​ക്കും ഇ​ല്ലാ​ത്ത​തി​നി​ൽ ഈ ​റൂ​ട്ടി​ൽ കൂ​ടു​ത​ൽ സ​ർ​വി​സ് തു​ട​ങ്ങി​യേ​ക്കും. പു​ന​ലൂ​ർ-​കൊ​ല്ലം 44 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി 2022 മാ​ർ​ച്ചി​ൽ വൈ​ദ്യു​തി എ​ൻ​ജി​ൻ ഓ​ടി തു​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് 49 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ലൈ​നു​ക​ളു​ടെ പ​ണി ആ​രം​ഭി​ച്ച​ത്.

ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് പു​ന​ലൂ​ർ- ചെ​ങ്കോ​ട്ട ലൈ​ൻ വൈ​ദ്യു​തി​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. മൂ​ന്നു​മാ​സം മു​മ്പ് പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി എ​ൻ​ജി​നി​ൽ ട്ര​യ​ൽ റ​ൺ ന​ട​ത്തി. 13ന് ​പ​രീ​ക്ഷ​ണ ഓ​ട്ട​വും ന​ട​ത്തി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​തു​വ​ഴി പൂ​ർ​ണ​മാ​യി വൈ​ദ്യു​തി എ​ൻ​ജി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. ചെ​ങ്കോ​ട്ട സ​ബ് സ്റ്റേ​ഷ​നി​ൽ അ​ടു​ത്തി​ടെ പൂ​ർ​ത്തീ​ക​രി​ച്ച് 110 കെ.​വി. ട്രാ​ങ്ഷ​ർ സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ചെ​ങ്കോ​ട്ട-​പു​ന​ലൂ​ർ ലൈ​നി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - The train started running on the Chenkota-Punalur route with an electric engine
Next Story