തെന്മല ആർ.ആർ.ടിക്ക് ആവശ്യമായ ജീവനക്കാരായി
text_fieldsതെന്മലയിലെ ആർ.ആർ.ടി കേന്ദ്രം
പുനലൂർ: ജനവാസ മേഖലയിലെ വന്യമൃഗശല്യം നേരിടുന്നതിന് തെന്മലയിൽ പ്രവർത്തനമാരംഭിച്ച വനംവകുപ്പ് ദ്രുതകർമ സേനയുടെ (ആർ.ആർ.ടി) പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ വനംവകുപ്പ് അനുവദിച്ചു.
സംസ്ഥാനത്ത് പുതിയതായി ഒമ്പത് ആർ.ആർ.ടികൾ അനുവദിച്ച കൂട്ടത്തിലാണ് തെന്മലയിലും ആരംഭിച്ചത്. തെന്മല തടി ഡിപ്പോയോട് ചേർന്ന കെട്ടിടത്തിൽ കഴിഞ്ഞ ഒക്ടോബർ 28ന് സേന പ്രവർത്തനം തുടങ്ങിയെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം നാമമാത്രമായിരുന്നു. തെന്മലയിലേയും സമീപ ഡിവിഷനുകളിലേയും ജീവനക്കാരെ താൽകാലികമായ നിയമിച്ചായിരുന്നു പ്രവർത്തനം. ഇത് പ്രായോഗികമല്ലാതായതോടെ ഇവിടേക്ക് സ്ഥിരമായി ജീവനക്കാരെ മറ്റിടങ്ങളിൽ നിന്ന് പുനർവ്യന്യസിപ്പിക്കുകയായിരുന്നു.
തെന്മല ഡിപ്പോ ഓഫിസറും ഡെപ്യൂട്ടി റേഞ്ചറുമായ എസ്. ഷിജുവിന് ആർ.ആർ.ടിയുടെ പൂർണ അധിക ചുമതല. ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കൂടാതെ നാലുവീതം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ വാച്ചർ എന്നിവരേയും ഇവിടേക്ക് മാറ്റി നിയമിച്ചു. ശെന്തുരുണി വന്യജീവി ഡിവിഷൻ, പുനലൂർ, തെന്മല, അച്ചൻകോവിൽ എന്നീ ഡിവിഷനുകളിലുമുള്ള ജീവനക്കാരെയാണ് ആർ.ആർ.ടിയിലേക്ക് മാറ്റിയത്.പുതിയ ഒമ്പത് ആർ.ആർ.ടികളിലേക്ക് ഒമ്പത് വീതം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ഡ്രൈവർ, പാർട് ടൈം സ്വീപ്പർ തസ്തികകൾ സർക്കാർ പുതിയതായി സൃഷ്ടിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.