നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത് അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്
text_fieldsപുനലൂർ: നവ കേരള സദസ്സിൽ പരാതി നൽകിയതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ പഞ്ചായത്ത് ഓഫിസിൽ കയറി പഞ്ചായത്ത് മെമ്പറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കരവാളൂർ പഞ്ചായത്തിലെ ചേറ്റുകുഴി വാർഡ് മെമ്പറും മുൻ വൈസ് പ്രസിഡൻറുമായ മുഹമ്മദ് അൻസാരിയാണ് ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നൽകിയത്.
കരവാളൂർ പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളിൽ വാട്ടർ അതോറിറ്റിക്ക് വന്നിട്ടുള്ള വീഴ്ചകളും പരിഹാര നിർദ്ദേശങ്ങളും നവ കേരള സദസിൽ അൻസാരി നൽകിയിരുന്നു. പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങൾ 2023 ഒക്ടോബർ അഞ്ചിന് പഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന സംയുക്ത അവലോകന യോഗത്തിൽ വാട്ടർ അതോറിറ്റിയുടെ കൊട്ടാരക്കര എക്സിക്യൂട്ടീവ് എൻജിനീയർക്ക് താൻ നൽകിയിരുന്നതായും അൻസാരി ചൂണ്ടിക്കാട്ടുന്നു. നവകേരള സദസ്സിൽ നൽകിയ പരാതി അന്വേഷണത്തിനായി കൊട്ടാരക്കരയിലെ എക്സിക്യൂട്ടീവ് എൻജീനീയർക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.