തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം കർശനം; കേരള അതിർത്തിയിൽ ഒന്നുമില്ല
text_fieldsപുനലൂർ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും വാഹനങ്ങൾക്കും തമിഴ്നാട് അതിർത്തിയിൽ ഇപ്പോഴും തമിഴ്നാടിന്റെ കർശന പരിശോധന. കേരള അതിർത്തിയിൽ ഇതൊന്നും അധികൃതർ പാലിക്കുന്നില്ല. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും പ്രധാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ എല്ലാവരും ഇപ്പോഴും ബുദ്ധിമുട്ടുകയാണ്.
രണ്ടുഡോസ് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പുതിയ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓൺലൈൻ വഴി പാസ് എടുക്കുകയും വേണം.
ഇതൊന്നും ഇല്ലാത്തവരെ പുളിയറയിലെ ചെക് പോസ്റ്റ് അധികൃതർ കടത്തിവിടുകയില്ല.
ഇവിടെ നിന്നുള്ള വാഹനങ്ങൾ അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. കേരള അതിർത്തിയായ ആര്യങ്കാവിൽ നേരേത്ത ഉണ്ടായിരുന്ന ആരോഗ്യവകുപ്പ് പരിശോധന ഇപ്പോഴില്ല. ആകെയുള്ളത് രണ്ട് പൊലീസുകാരുടെ സേവനമാണ്. ഇവർ തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.