ആര്യങ്കാവ് ചെക്പോസ്റ്റിൽ വീണ്ടും ടിപ്പർ ലോറികൾ തടഞ്ഞു; സംഘർഷാവസ്ഥ തുടരുന്നു
text_fieldsപുനലൂർ: തമിഴ്നാട്ടിൽ നിന്ന് പാറയുമായി വന്ന ടിപ്പർ ലോറികൾ വെള്ളിയാഴ്ചയും ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിൽ തടഞ്ഞു. ഇതോടെ, ഇരു സംസ്ഥാനത്തുമുള്ള ടിപ്പർ ലോറി ഡ്രൈവർമാർക്കിടയിൽ സംഘർഷാവസ്ഥ മൂർച്ഛിച്ചു. പ്രശ്നം പരിഹരിക്കാൻ പൊലീസ് അടക്കം അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപമുയർന്നു.
കേരളത്തിൽ നിന്നുള്ള ടിപ്പറുകൾക്ക് ക്വാറി ഉൽപന്നങ്ങൾ നൽകാൻ തമിഴ്നാട്ടിലെ ക്വാറി ഉടമകൾ തയാറാകാത്തതിലും അവിടത്തെ അധികൃതരുടെ ദ്രോഹ നടപടികൾക്കെതിരെയുമായിരുന്നു സമരം. വ്യാഴാഴ്ചയും ലോറി ഡ്രൈവർമാർ ഇവിടെ തമിഴ്നാട് ടിപ്പറുകൾ തടഞ്ഞിരുന്നു.
ടിപ്പർ ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. ക്വാറി ഉടമകളുടെയും അധികൃതരുടെയും വിവേചന നടപടിയിൽ പ്രതിഷേധിച്ച് മൂന്നു ദിവസമായി കേരളത്തിലെ ടിപ്പറുകൾ തമിഴ്നാട്ടിൽ ലോഡ് കയറ്റാൻ പോകുന്നില്ല.
സമരത്തെ തുടർന്ന് ക്വാറി ഉടമകൾ ചർച്ചക്ക് തയാറായതായി സമരക്കാർ പറഞ്ഞു. ഇന്നലത്തെ സമരം വൈകീട്ട് സംഘർഷാവസ്ഥയിലെത്തി. ഇതിനെ തുടർന്ന് തെന്മല സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി തടഞ്ഞിട്ട ടിപ്പറുകൾ കടത്തിവിടുകയായിരുന്നു. എന്നാൽ, സമരത്തിൽ നിന്ന് പിന്മാറാൻ ഇവിടെയുള്ളവർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.