തകർന്ന റോഡ് നന്നാക്കുന്നില്ല; ആര്യങ്കാവ് -റോസ്മല വനപാതയിൽ യാത്ര ദുരിതം
text_fieldsപുനലൂർ: ആര്യങ്കാവ്-റോസ്മല വനപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം നന്നാക്കാൻ നടപടിയില്ല. ആര്യങ്കാവ് ആർ.ഒ ജങ്ഷനിൽ നിന്ന് തുടങ്ങി 47 ഭാഗം വരെയുള്ള ഭാഗമാണ് വർഷങ്ങളായി പൂർണമായും തകർന്നുകിടക്കുന്നത്.
ഈ ഭാഗത്തുനിന്നുള്ള ആളുകൾ വളരെ ബുദ്ധിമുട്ടിയാണ് കാൽനട പോലും ദുസ്സഹമായ ഈ റോഡിൽ സഞ്ചരിക്കുന്നത്. ആര്യങ്കാവിലെ സ്കൂളുകളിൽ കാൽനടയായി എത്തുന്ന കുട്ടികളാണ് കൂടുതൽ ദുരിതപ്പെടുന്നത്.
റോഡിൽ റോസ്മലയിൽ നിന്നുതുടങ്ങി 47ഭാഗം വരെ മൂന്ന് കോടി രൂപ ചെലവിൽ രണ്ടുവർഷം മുമ്പ് നവീകരിച്ചിരുന്നു. ശേഷിക്കുന്ന ഭാഗം ഫണ്ടില്ലാത്തതിനാൽ ഉപേക്ഷിച്ചു.
റോഡിന്‍റെ തകർച്ച കാരണം അത്യാഹിതത്തിന് ആശുപത്രിയിൽ പോകാൻ പോലും ഇവിടെ വാഹനം വരാനാകുന്നില്ല. റോഡ് നന്നാക്കാൻ നാട്ടുകാർ പലതവണ ആര്യങ്കാവ് വനം അധികൃതർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.