ബസിൽ കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപ്രദീപ്കുമാർ,
രമേശ്കുമാർ ജയ്സ്വാൾ
പുനലൂർ: കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന മൂന്നുകിലോ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി അടക്കം രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കക്കോട് മുല്ലശ്ശേരി വീട്ടിൽ ആർ. പ്രദീപ്കുമാർ, മധ്യപ്രദേശ് അനുപൂർ ജില്ല സ്വദേശി രമേഷ് കുമാർ ജയ്സ്വാൾ (38) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി പത്തോടെ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് ഇവർ പിടിയിലായത്. മധ്യപ്രദേശിലെ ബിലാസ്പൂരിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം ഇവർ ചാലക്കുടിയിലെത്തി. അവിടെനിന്ന് ബസിൽ കായംകുളത്തേക്കും തുടർന്ന് പുനലൂരിലും എത്തിയ ഉടനെയാണ് രഹസ്യ വിവരത്തെതുടർന്ന് ഇവർ പിടിയിലായത്.
പ്രദീപ്കുമാർ കഞ്ചാവ് കേസിലടക്കം മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ടന്ന് പൊലീസ് പറഞ്ഞു. പുനലൂരിലും പരിസരപ്രദേശങ്ങളിലും ചില്ലറ വിൽപനക്കായാണ് കഞ്ചാവ് എത്തിച്ചത്. സ്റ്റേഷൻ ഓഫിസർ ടി. രാജേഷ് കുമാർ, എസ്.ഐ എം.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.