വാളക്കോട് പാലത്തിന്റെ തകർച്ച; സാംസ്കാരിക സമിതി സമരം തുടങ്ങി
text_fieldsപുനലൂർ: പുനലൂർ ചെങ്കോട്ട പാതയുടേയും വാളക്കോട് സ്ഥിതിചെയ്യുന്ന ഇടുങ്ങിയ റെയിൽവേ മേൽപാലത്തിന്റെയും തകർച്ചക്ക് പരിഹാരം ആവശ്യപ്പെട്ട് പുനലൂർ സാംസ്കാരിക സമിതി പ്രതിഷേധം തുടങ്ങി. നൂറ്റാണ്ട് പഴക്കമുള്ള വാളക്കോട് പാലം പുനർനിർമിക്കാത്തതിനാൽ വലിയ അപകട ഭീഷണി നേരിടുന്നു. അപകടകരമായ ഈ പാലത്തിലൂടെ 30 മുതൽ 80 ടൺ വരെ ഭാരമുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്.
തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ഈ പാലം കടക്കുന്നത് ശ്രമകരമാണ്. ഇതിനകം നിരവധി അപകടങ്ങൾക്ക് ഇടയായ ഈ പാലത്തിൽ ഇനിയും അപകടങ്ങൾ ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ചോരമണക്കുന്ന പാലമെന്ന കാമ്പയിനോടെയാണ് സമരത്തിന് തുടക്കമായത്. ആദ്യ ഘട്ടത്തിൽ ജനങ്ങളുടെ ഒപ്പുശേഖരിച്ച് അധികൃതർക്ക് നിവേദനം നൽകും.
അധ്യാപികയായ സബിത വിനോദ് പാലത്തിൽ കരിങ്കൊടി നാട്ടി റീത്ത് വെച്ച് സമരം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി പ്രസിഡൻറ് എ.കെ. നസീർ അധ്യക്ഷതവഹിച്ചു. ബിജോ ബാബു, അരുൺ പുനലൂർ, വ്യാപാരി പ്രതിനിധി അനീഷ്, ഡി.എം.കെ ജില്ല പ്രസിഡന്റ് എസ്. രജിരാജ്, എ.കെ. നവാസ് , ജീബ വി. തോമസ്, അതുല്യ കൃഷ്ണ, ബാബു തോമസ്, ഡേവിസ്, ജോബൻ, സിറാജ്, ശാലിനി, എ.കെ. മുഹമ്മദ്, എ.കെ. അഹമ്മദ്, ഹരി ശാസ്താംകോണം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.