പാലരുവിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
text_fieldsപുനലൂര്‍: വേനൽ ശക്തമായി വെള്ളമില്ലാത്തതിനാൽ പാലരുവി വെള്ളച്ചാട്ടം വ്യാഴാഴ്ച മുതൽ അടയ്ക്കും. വനത്തിൽ വെള്ളം കുറഞ്ഞതോടെ വന്യജീവികൾ കുടിവെള്ളത്തിനായി പാലരുവി തോട്ടിൽ എത്തുന്നതും പരിഗണിച്ചാണ് പാലരുവിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയതോതിലാണ് നിലവില്‍ ഇവിടെ ജലമുള്ളത്.
സമീപത്തെ മറ്റു ജലപാതങ്ങളെല്ലാം ആഴ്ചകള്‍ക്ക് മുമ്പേ അടച്ചിരുന്നു. ഇതിനാല്‍തന്നെ നിരവധി വിനോദസഞ്ചാരികളാണ് പാലരുവിയിലേക്ക് എത്തിക്കൊണ്ടിരുന്നത്. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലം ലഭ്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പാലരുവിയിലും നിയന്ത്രണങ്ങളെന്ന് ഐ.എഫ്.എസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.