കല്ലടയാർ കരകവിഞ്ഞു; വീണ്ടും പ്രളയഭീതി
text_fieldsപുനലൂർ: തെന്മല ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ കല്ലടയാർ കരകവിഞ്ഞത് പുനലൂർ പട്ടണമടക്കം താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുയർത്തുന്നു. കിഴക്കൻ മലയോര മേഖലയിൽ തുടരുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും കുറെ ദിവസങ്ങളായി കല്ലടയാർ നിറഞ്ഞൊഴുകുകയാണ്. ഇതിനിടെ തെന്മല ഡാമിൽ നിന്നുള്ള അധികജലം കൂടിയായപ്പോൾ ആറിെൻറ കരയിലുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളിയാഴ്ചയോടെ വീണ്ടും വെള്ളം കയറി.
കഴിഞ്ഞ രണ്ടുദിവസമായി ഡാമിെൻറ വൃഷ്ടിപ്രദേശമുൾപ്പെടുന്ന ശെന്തുരുണി, പൊന്മുടി വനമേഖലയിൽ അതിശക്തമായ മഴയാണ്.
കൂടാതെ വനത്തിൽനിന്ന് ഉരുൾപൊട്ടി വരുന്ന വെള്ളവും മറ്റ് അവശിഷ്ടങ്ങളും ഡാമിൽ എത്തുന്നതും ജലനിരപ്പ് പെെട്ടന്ന് ഉയർത്തുന്നു. ജലനിരപ്പ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് 114.81 മീറ്ററായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഡാം ഷട്ടറുകൾ പലപ്പോഴായി 20 സെ.മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ മൂന്ന് ഷട്ടറുകളും 80 സെ.മീറ്റർ വീതം ഉയർത്തിയതോടെ കല്ലടയാറ്റിലെ വെള്ളം പെെട്ടന്ന് ഉയർന്നു. പുനലൂർ പട്ടണത്തിലെ സ്നാനഘട്ടത്തിലടക്കം വെള്ളം കയറി. കഴിഞ്ഞമാസം പകുതിയോടെ ഇതേ അവസ്ഥയുണ്ടായി പട്ടണത്തിലെ പലസ്ഥാപനങ്ങളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. ഡാം ഷട്ടറുകൾ താഴ്ത്തിയതോടെ ഒരാഴ്ച കൊണ്ടാണ് പട്ടണത്തിലെ വെട്ടിപ്പുഴയിലെ അടക്കം വെള്ളം ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.