ജലനിരപ്പ് ഉയർന്നു; തെന്മല ഡാം ഇന്ന് തുറന്നേക്കും
text_fieldsപുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ വെള്ളിയാഴ്ച തുറക്കാൻ സാധ്യത. വ്യാഴാഴ്ച വൈകീട്ട് ജലനിരപ്പ് 111.50 മീറ്ററാണ്. 116.78 മീറ്ററാണ് പരമാവധി സംഭരണശേഷി. ഡാം പ്രദേശത്ത് വ്യാഴാഴ്ച മഴ ദുർബലമായിരുന്നു. വെള്ളിയാഴ്ചത്തെ മഴയുടെ അളവുകൂടി പരിഗണിച്ച് ഉച്ചക്ക് 12ന് ഷട്ടർ തുറക്കാനാണ് തീരുമാനം.
സ്പിൽവേയിലെ മൂന്നു ഷട്ടറുകളും അഞ്ച് സെൻറിമീറ്റർ വീതമാണ് ഉയർത്തി വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കുന്നത്. ഡാമിെൻറ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ശെന്തുരുണി-പൊന്മുടി വനമേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. അപകടനിലയിലേക്ക് വെള്ളം സംഭരണമായില്ലെങ്കിലും അടുത്ത തുലാവർഷ മഴകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്ച ഷട്ടർ തുറക്കുന്നത്.
കാലവർഷം ആരംഭിച്ചതു മുതൽ ഡാമിലെ വെള്ളം ക്രമീകരിച്ചതിനാൽ ഇതുവരേക്കും ആശങ്കക്ക് ഇടയായിട്ടില്ല. രണ്ടു ജനറേറ്ററുകളിൽ ഒരെണ്ണം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ആറ്റിൽ കൂടുതൽ വെള്ളം ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കെ.ഐ.പി അധികൃതർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.