അതിർത്തി മലയുടെ അടിവാരത്ത് കാട്ടാന ചെരിഞ്ഞു
text_fieldsപുനലൂർ: അതിർത്തി മലയുടെ അടിവാരത്ത് തമിഴ്നാട് ഭാഗത്തെ മാന്തോപ്പിൽ കാട്ടുകൊമ്പൻ ചെരിഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽ പുളിയറ ഭഗവതിപുരം റെയിൽവേ സ്റ്റേഷന് സമീപം കൃഷിയിടത്തിലാണ് അവശനിലയിൽ ആനയെ കണ്ടത്.
ഇവിടുള്ള മാന്തോപ്പിൽ മാങ്ങ ശേഖരിക്കാൻ എത്തിയ തൊഴിലാളികൾ ആനയെ കണ്ടതോടെ ചെങ്കോട്ട വനം അധികൃതരെ വിവരം അറിയിച്ചു.മൃഗഡോക്ടർ ഉൾപ്പെടെ സംഘമെത്തി ആനക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ശനിയാഴ്ച രാവിലെ ചെരിഞ്ഞു. 22 വയസ് പ്രായം വരുമെന്നാണ് അധികൃതർ പറയുന്നു.
തെങ്കാശി ഡി.എഫ്.ഒ മുരുകൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ആനയുടെ ജഡം സംസ്കരിച്ചു. മരണകാരണം അറിവായിട്ടില്ല.
കടുത്ത ചൂടും ജലക്ഷാമവും കാരണം ആനകൾ മലയോരത്തുള്ള കൃഷിയിടങ്ങളിൽ എത്തി നാശം ഉണ്ടാക്കാറുണ്ട്. ഇപ്പോൾ മാങ്ങയുടെ സീസണായതിനാൽ ആന ഉൾപ്പെടെ വന്യമൃഗങ്ങൾ കൂടുതൽ എത്തുന്നുണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാൻ വെള്ളത്തിൽ കിടനാശിനി കലക്കിവെക്കുന്നത് പതിവാണ്. ഇത് കുടിച്ചതാകാം ആന ചെരിയാൻ ഇടയാക്കിയതെന്ന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.