ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ ഭീതിയായി ആനക്കൂട്ടം
text_fieldsപുനലൂർ: ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ യാത്രക്കാർക്ക് ഭീഷണി ഉയർത്തി ആനക്കൂട്ടം. ഞായറാഴ്ച രാവിലെ മണലാർ ചപ്പാത്തിന് സമീപം മടന്തയാർ ചപ്പാത്ത്, ഇതിനു മുകൾഭാഗം എന്നിവിടങ്ങളിലെ കുറ്റിക്കാട്ടിലാണ് പല സംഘങ്ങളായി ആനകളെ കണ്ടെത്തിയത്. അഞ്ചും മൂന്നും കൂട്ടങ്ങളായാണ് ആന നിന്നിരുന്നത്. കുറ്റിക്കാട്ടിൽ നിലയുറപ്പിച്ച ആനകൾ ഇതു വഴിയുള്ള വാഹന യാത്രക്കാരെ ഭീതിയിലാക്കി. പൊതുപ്രവർത്തകർ അറിയിച്ചതനുസരിച്ച് അച്ചൻകോവിൽ വനപാലകരെത്തി ആനകളെ ഉൾക്കാട്ടിലേക്ക് വിരട്ടിയോടിച്ചു.
ആനകൾ റോഡിലേക്ക് വീണ്ടും ഇറങ്ങിവരുന്നത് തടയാൻ വാച്ചർമാരെ കാവൽ നിർത്തി. അച്ചൻകോവിലിലേക്കുള്ള അലിമുക്ക് പാതയിലും പലയിടത്തും ആന ഉൾപ്പെടെ വന്യമൃഗങ്ങൾ ഭീഷണിയാണ്. അവധിക്കാലമായതിനാൽ അച്ചൻകോവിൽ ഉൾപ്പെടെ മലയോരത്തേക്ക് ധാരാളം കുടുംബങ്ങൾ വിനോദയാത്രക്ക് എത്തുന്നുണ്ട്. ആന ഉൾപ്പെടെ വന്യജീവികൾ ഇത്തരം യാത്രക്കാർക്ക് ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.