അമ്പനാട്ട് ഒറ്റയാന്റെ അതിക്രമം തുടരുന്നു; ജനം ഭീതിയിൽ
text_fieldsപുനലൂർ: ഒറ്റയാന്റെ അതിക്രമത്തിൽ പൊറുതി മുട്ടി അമ്പനാട് നിവാസികൾ. മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ വെള്ളിയാഴ്ച രാത്രിയിലും ജനവാസ- എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ ടാപ്പിങിനായി തൊഴിലാളികൾ എത്തുമ്പോൾ മസ്റ്റർ ഓഫിസിന് സമീപത്തെ പ്ലാവിൽ നിന്ന് ചക്ക അടർത്തി തിന്നുന്ന നിലയിൽ ആനയെ കണ്ട് തിരിച്ച് പോയിരുന്നു.
രാത്രികാലങ്ങളിൽ ലയങ്ങളുടെ സമീപത്തെത്തി കുടിവെള്ള ടാപ്പുകൾ തകർക്കുന്നതും പതിവാക്കിയിരിക്കുകയാണ് ഈ ഒറ്റയാൻ. കഴിഞ്ഞ മാസം സോബൻ രാജ് എന്ന തൊഴിലാളിക്ക് ആനയുടെ കുത്തേറ്റിരുന്നു. എസ്റ്റേറ്റിനകത്ത് തമ്പടിച്ചിരിക്കുന്നതിനാൽ തൊഴിലാളികൾക്ക് ടാപ്പിങ് നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.