നാഗമല എസ്റ്റേറ്റ് ലയത്തിൽ കാട്ടാനയിറങ്ങി
text_fieldsപുനലൂർ: പുലിക്ക് പിന്നാലെ എസ്റ്റേറ്റ് ലയത്തിൽ കാട്ടാന ഇറങ്ങിയത് തൊഴിലാളി കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. തെന്മല പഞ്ചായത്തിലെ നാഗമല റബർ എസ്റ്റേറ്റ് ലയത്തിലാണ് ഞായറാഴ്ച രാത്രി പത്തോടെ ആനയെത്തിയത്. ഇവിടത്തെ പ്ലാവുകളിൽ നിന്ന് ചക്ക തിന്നാനാണ് ആന വന്നത്.
കാട്ടാനയെ തൊഴിലാളികൾ ശബ്ദമുണ്ടാക്കി ഓടിച്ചു. സംഭവമറിഞ്ഞ് വനം അധികൃതരും സ്ഥലത്തെത്തി.ഒരാഴ്ച മുമ്പ് ഇവിടെ പുലി ഇറങ്ങി സോളമൻ എന്നയാളെ ആക്രമിച്ചിരുന്നു.
തുടർന്ന് ഇവിടെയെത്തിയ പി.എസ്. സുപാൽ എം.എൽ.എ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് വനം അധികൃതർക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എസ്റ്റേറ്റുകൾ കാടൂമൂടി കിടക്കുന്നത് തൊഴിലാളികൾക്ക് റബർ ടാപ്പിങിന് ഭീഷണിയാണ്. കുടാതെ ലയങ്ങളോട് ചേർന്നുള്ള പ്ലാവ് അടക്കം ഫലവൃക്ഷങ്ങളും ആന എത്തുന്നതിന് കാരണമാകുന്നു. ഈ പ്ലാവുകൾ മുറിച്ചുമാറ്റാൻ വനം അധികൃതർ അനുമതി നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.