എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsപുനലൂർ: ബംഗളൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 146 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ റൂറൽ പൊലീസ് ഡാൻസാബും പുനലൂർ പൊലീസും അറസ്റ്റ് ചെയ്തു. ഇതിന് ലക്ഷങ്ങൾ വിലവരുമെന്ന് പൊലീസ് അറിയിച്ചു. കുണ്ടറ സൂരജ് ഭവനിൽ ജെ. സൂരജ് (34), പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തിൽ എം. നിതീഷ് (28) എന്നിവരാണ് പിടിയിലായത്.
പാലക്കാട് ജില്ലയിൽ 100 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ പ്രതിയായ സൂരജ് ഇടക്കാലത്ത് ജാമ്യത്തിലിറങ്ങിയിരുന്നു. തുടർന്നും വൻ തോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി മനസ്സിലാക്കിയ ഡാൻസാഫ് ടീ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ആര്യൻകാവ് മുതൽ ഡാൻസാബ് ടീം ഇവരെ പിന്തുടരുകയായിരുന്നു. ടീം അറിയിച്ചതനുസരിച്ച് പുനലൂർ പൊലീസ് പുനലൂർ ടി.ബി ജംഗ്ഷനിൽ കാർ തടഞ്ഞു. തുടർന്ന് പിന്നാലെ വന്ന ഡാൻസാബ് ടീമും പൊലീസും ചേർന്ന് മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയിരുന്നു. ഡാൻസാബ് എസ്.ഐമാരായ ജ്യോതിഷ് ചിറവൂർ, ബിജുഹക്ക്, സി.പി.ഒമാരായ സജുമോൻ, ദിലീപ്, അഭിലാഷ്, വിപിൻ ക്ലീറ്റസ് എന്നിവരും പുനലൂർ എസ്.ഐ അനീഷും, ഹൈ വേ പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട ആണ് ഇത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആറ് കേസുകളിൽ ആയി 10 ഓളം പ്രതികളെ ആണ് ലഹരി വേട്ടയിൽ റൂറൽ ഡാൻസഫ് ടീമും വിവിധ പൊലീസ് സ്റ്റേഷൻ ടീമുകളും ചേർന്ന് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.