ക്വാറൻറീൻ ലംഘനം: ഒരാഴ്ചക്കിടെ അറസ്റ്റിലായത് 147 പേർ
text_fieldsകൊല്ലം: കോവിഡ് സമ്പർക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിെൻറ പേരിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത് 147 പേരെ.പ്രത്യേക പരിശോധനയിലൂടെയാണ് നിരവധി പേർ പിടിയിലായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇൗ കുറ്റത്തിന് 25 പേരെയാണ് പിടികൂടിയത്. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഡൊമിസിലറി കെയർ സെൻററിലേക്ക് മാറ്റി.
കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, കൊട്ടിയം, കണ്ണനല്ലൂർ, തെക്കുംഭാഗം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഒാരോരുത്തർ വീതവും അഞ്ചാലുംമൂട്, ശക്തികുളങ്ങര, കിളികൊല്ലൂർ, ചാത്തന്നൂർ, തെക്കുംഭാഗം, ഓച്ചിറ, കരുനാഗപ്പള്ളി ചവറ, പരവൂർ, പാരിപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിൽ രണ്ടുപേർ വീതവുമാണ് ക്വാറൻറീൻ ലംഘനത്തിന് െപാലീസ് നടപടി നേരിടേണ്ടി വന്നത്. നിരന്തരം െപാലീസ് നടത്തുന്ന നിരീക്ഷണവും ക്വാറൻറീൻ പരിശോധനയും മൂലം ക്വാറൻറീൻ ലംഘനം കുറക്കാൻ സാധിച്ചതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.