പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റം; വനിത കമീഷന് റിപ്പോര്‍ട്ട് സമർപ്പിച്ചു
text_fieldsചടയമംഗലം: പൊലീസുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ 18 കാരിക്കെതിരെ കേസെടുത്ത സംഭവത്തിൽ വനിത കമീഷന് പൊലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചു. ഗൗരി നന്ദക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടയമംഗലം പൊലീസാണ് വനിത കമീഷന് ആവശ്യപ്പെട്ട പ്രകാരം റിപ്പോര്‍ട്ട് കൈമാറിയത്.
പെണ്‍കുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളില്‍ വിശദീകരണം നല്‍കാനാണ് സംഭവം വിവാദമായതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് കമീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു.
ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വയോധികനുമായി പൊലീസ് തര്‍ക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശിനിയായ ഗൗരി നന്ദ വിഷയത്തില്‍ ഇടപെട്ടത്. പിഴയടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊലീസും വയോധികനും തമ്മിൽ തര്‍ക്കമുണ്ടായത്. ഇതിനെക്കുറിച്ച് ചോദിച്ചതിന് പെണ്‍കുട്ടിക്കെതിരെയും പൊലീസ് പിഴ ചുമത്തി.
കോവിഡ് മാനദണ്ഡം ലംഘിെച്ചന്ന് കാണിച്ചായിരുന്നു നടപടി. പൊലീസിെൻറ നടപടി ചോദ്യംചെയ്ത പതിനെട്ട് വയസ്സുകാരിക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ ഈ കേസ് ഒഴിവാക്കി കോവിഡ് ലംഘനത്തിന് മാത്രമെടുത്ത കേസ് നിലനിര്‍ത്തുകയായിരുന്നു. ഇതിനിടെ സംഭവത്തില്‍ പരാതിയുമായി പെണ്‍കുട്ടി യുവജന കമീഷനെ സമീപിച്ചിരുന്നു. പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും വിഷയത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ താൻ ഇതിനകം റിമാൻഡിലായിരുന്നേനെയെന്ന് ഗൗരി നന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.