പേവിഷബാധയേറ്റ തെരുവുനായ് ചത്തു; നാട്ടുകാർ പരിഭ്രാന്തിയിൽ
text_fieldsമയ്യനാട്: പേവിഷബാധയേറ്റ് തെരുവുനായ് ചത്തതിനെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിൽ. മയ്യനാട് പഞ്ചായത്ത് 15ാം വാർഡിലാണ് തെരുവുനായ് പേവിഷബാധയേറ്റു ചത്തത്. ഇതോടെ നായുമായി അടുത്ത് ഇടപഴകിവന്നിരുന്നവരാണ് ആശങ്കയിലായത്. ജനങ്ങളുമായി ഇടപഴകിയ നായാണ് ചത്തത്. പോസ്റ്റ്മോർട്ടത്തിൽ പേവിഷബാധയേറ്റതായി കണ്ടെത്തുകയായിരുന്നു.
മയ്യനാട് വെള്ളമണൽ സ്കൂളിന് സമീപപ്രദേശങ്ങളിൽ കണ്ടിരുന്ന നായുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മൃഗസ്നേഹിയായ ബിൻഷ വിവരം പഞ്ചായത്ത് മെംബർ മയ്യനാട് സുനിലിനെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ഷെൽട്ടറിൽ പാർപ്പിച്ചു വരവെയാണ് നായ് ചത്തത്. നായുമായി സംമ്പർക്കം പുലർത്തിയവർ വാക്സിനേഷൻ എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.