വ്യാജ ചാരായ നിർമാണം വ്യാപകം: വിവിധയിടങ്ങളിൽ റെയ്ഡും അറസ്റ്റും
text_fieldsകൊട്ടാരക്കര: വ്യാജ ചാരായ നിർമാണത്തിനിടെ നാലുപേർ കൊട്ടാരക്കര പൊലീസിെൻറ പിടിയിലായി.വെട്ടിക്കവല പനവേലി ഉഗ്രൻമുക്ക് വലിയപുരക്കൽ വീട്ടിൽ അശോകൻ (36), സുധീഷ് ഭവനിൽ സുരേഷ് ഉണ്ണി (42), ഉമേഷ് ഭവനിൽ രാജേഷ് (27), പുത്തൻവിള വീട്ടിൽ ജോൺസൺ (47) എന്നിവരെയാണ് പിടികൂടിയത്. ഒന്നാം പ്രതിയായ അശോകെൻറ വീട്ടിൽ വ്യാജചാരായ നിർമാണം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തിയപ്പോൾ 20 ലിറ്റർ കോടയും 2.5 ലിറ്റർ വ്യാജ ചാരായവുമായി പ്രതികൾ പിടിയിലാകുകയായിരുന്നു.
വ്യാജ വാറ്റ്; പ്രതികൾ ഓടി രക്ഷപ്പെട്ടു
കൊട്ടാരക്കര: ആൾ താമസമില്ലാത്ത വീട്ടിൽ വ്യാജ വാറ്റ്. കൊട്ടാരക്കര എക്സൈസിന് രഹസ്യം വിവരം ലഭിച്ചതിനെ തുടർന്ന് റെയ്ഡ് നടത്തിയെങ്കിലും പ്രതികൾ ഓടി രക്ഷപ്പെട്ടു. പൂവറ്റൂർ കച്ചേരിമുക്ക് കൊടക് ഏല ഭാഗത്ത് ഉള്ളിലായി ആൾതാമസം ഇല്ലാതെ ഒറ്റപ്പെട്ടുകിടന്ന ബാബു സദനം വീട്ടിൽ കുഞ്ഞുമോൻ എന്ന ആളുടെ വീട്ടിൽ െവച്ചാണ് വ്യാജവാറ്റ് നടന്നത്. 220 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും 5000 രൂപയുടെ വാറ്റുപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. കുഞ്ഞുമോനും കുടുംബവും മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ പോയിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതികൾ വ്യാജ വാറ്റ് നടത്തിയതെന്ന് എക്സൈസ് പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. റെയ്ഡിൽ കൊട്ടാരക്കര റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ശിലു, സന്തോഷ് കുമാർ, സി.ഇ.ഒമാരായ വിവേക് ജോർജ്, ജോസി മനോജ് കുമാർ, ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.
ചാരായം വിൽപനക്കിടെ രണ്ടുപേർ അറസ്റ്റിൽ
പരവൂർ: കലയ്ക്കോട് പബ്ലിക് ഹെൽത്ത് സെൻററിന് സമീപത്ത് ചാരായം വിൽപനക്കായി ബൈക്കിൽ കൊണ്ടുവരവേ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം വിശാഖം വീട്ടിൽ അഖിൽ (32), നെടുങ്ങോലം കിഴക്കേ ചരുവിളവീട്ടിൽ ഷിനു (33) എന്നിവരാണ് പിടിയിലായത്. പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, ഗോപകുമാർ, നിസാം, എ.എസ്.ഐ ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.