നാടിനെ കണ്ണീരിലാഴ്ത്തി നൗഫലിന്‍റെ മരണം
text_fieldsഅയത്തിൽ: ആറ്റിൽ പൊലിഞ്ഞ നൗഫലിന്‍റെ വിയോഗം ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി. ചൊവ്വാഴ്ച ഉച്ചക്ക് കുണ്ടുമണിൽ ആറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് മരിച്ച അയത്തിൽ അനുഗ്രഹ നഗർ 71 സജിന മൻസിലിൽ നൗഫലിന്‍റെ (21) മരണമാണ് അയത്തിൽ നിവാസികളെ ദുഃഖത്തിലാക്കിയത്.
നജീബ്-നസീമ ദമ്പതികൾക്ക് ഒരു പ്രസവത്തിൽ പിറന്ന നാലു മക്കളിൽ ഇളയയാളായിരുന്നു നൗഫൽ. വെൽഡിങ് ജോലികൾ ചെയ്തിരുന്ന നൗഫൽ നല്ലൊരു സുഹൃദ്വലയത്തിനുടമയായിരുന്നു. ആറ്റിൽ കാണാതായെന്ന് അറിഞ്ഞതുമുതൽ കുണ്ടുമണിലെ ചീപ്പിനടുത്തും ആറ്റിന്‍റെ ഇരുകരകളിലുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേർ എത്തിയിരുന്നു.
ബുധനാഴ്ച രാവിലെ ലഭിച്ച മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചയോടെ അയത്തിൽ വലിയമാടത്തുള്ള മാതാവിന്‍റെ കുടുംബവീട്ടിൽ എത്തിച്ചു. അയത്തിൽ മാലിക്കര പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ആലംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.