Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമ​ഴ​: കി​ഴ​ക്ക​ൻ​...

മ​ഴ​: കി​ഴ​ക്ക​ൻ​ മേ​ഖ​ല​യി​ൽ വ​ൻ നാ​​ശം; നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഏ​ലാ​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങളി​ൽ വെ​ള്ളം ക​യ​റി

text_fields
bookmark_border
rain
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​ക്ക് കു​റു​കെ വീ​ണ വ​ന്‍മ​രം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു​നീ​ക്കു​ന്നു

കു​ള​ത്തൂ​പ്പു​ഴ: ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി; വെ​ള്ളം ക​യ​റി 10 കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു. നീ​രൊ​ഴു​ക്ക് വ​ര്‍ധി​ച്ച് തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍ന്നു. കു​ള​ത്തൂ​പ്പു​ഴ​യാ​റ് ക​ര​ക​വി​യു​ന്ന നി​ല​യി​ലാ​ണ്. മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് വീ​ടും ശൗ​ചാ​ല​യ​വും ത​ക​ര്‍ന്നു.

കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ബീ​ഡി​ക്കു​ന്ന്​ ച​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ ആ​ര്‍. ബാ​ബു​വി‍െൻറ വീ​ടി​ന്​ സ​മീ​പം നി​ന്ന മ​രം വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍ത്ത്​ വീ​ടി​ന്​ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു. മേ​ല്‍ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ള്‍ ത​ക​ര്‍ന്നു. വി​ല്ലേ​ജ് അ​ധി​കൃ​ത​രെ​ത്തി ന​ഷ്​​ടം രേ​ഖ​പ്പെ​ടു​ത്തി. സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രം മു​റി​ച്ചു​നീ​ക്കി.

സ​മീ​പ​പ്ര​ദേ​ശ​ത്ത് മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ മ​രം വീ​ണ് മ​തി​ര​കൂ​പ്പ് കൊ​ടി​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ അ​ബ്​​ദു​ല്‍ ക​രീ​മി‍െൻറ വീ​ട്ടു​വ​ള​പ്പി​ലെ തൊ​ഴു​ത്തും ശൗ​ചാ​ല​യ​വും ത​ക​ര്‍ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ണ്ടം​ചി​റ ഏ​ലാ​തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ വെ​ള്ളം ക​യ​റി. ചോ​ഴി​യ​ക്കോ​ട് സു​മാ​മ​ന്ദി​ര​ത്തി​ല്‍ മ​ണി​യ​ന്‍ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തി വ​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

വാ​ഴ​യും മ​രി​ച്ചീ​നി​യും ചീ​ര​യും പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​വ​ര്‍ഗ​ങ്ങ​ളും അ​ട​ക്കം ഒ​ട്ടേ​റെ നാ​ശം നേ​രി​ട്ടു. ഏ​ഴം​കു​ളം കൊ​ച്ചാ​ഞ്ഞി​ലി​മൂ​ടി​ന്​ സ​മീ​പം ഓ​യി​ല്‍പാം എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​നു​ള്ളി​ലാ​യു​ള്ള പ്രാ​ക്കു​ളം ച​തു​പ്പി​ല്‍ വെ​ള്ളം ക​യ​റി പ​ത്തു​കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​രു​ടെ കാ​ര്‍ഷി​ക​വി​ള​ക​ള്‍ വെ​ള്ള​ത്തി​ല​ടി​യി​ലാ​കു​ക​യും ചെ​യ്തു.

പ്ര​ക്കു​ളം​തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ദു​രി​ത​മാ​കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ല്‍ ഒ​ട്ടേ​റെ പേ​രെ പ്ര​ദേ​ശ​ത്തു​നി​ന്നു മാ​റ്റി​പാ​ര്‍പ്പി​ച്ചു. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ത പൂ​ര്‍ണ​മാ​യി വെ​ള്ള​ത്തി​ല​ടി​യി​ലാ​യ​തി​നാ​ല്‍ ന​ന്നേ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ കു​ടും​ബ​ങ്ങ​ളെ മ​റു​ക​ര​യി​ലെ​ത്തി​ച്ച​ത്.

മ​ത്സ്യ​ക​ര്‍ഷ​ക​രാ​യ സൈ​നു​ദീ‍െൻറ​യും ജോ​ർ​ജു​കു​ട്ടി​യു​ടെ​യും മീ​ന്‍വ​ള​ര്‍ത്തു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​ല്ലാം ഒ​ലി​ച്ചു​പോ​യി. വി​ള​വെ​ടു​പ്പി​ന്​ പാ​ക​മാ​യ മ​ത്സ്യ​ങ്ങ​ളെ വ​ള​ര്‍ത്തി​യി​രു​ന്ന കു​ള​ത്തി​ന്​ മു​ക​ളി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യ​തോ​ടെ​യാ​ണ് മ​ത്സ്യ​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​യ​തെ​ന്നും ഇ​രു​പ​തു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം വ​രു​മെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു.

വ്യാ​പ​ക​ കൃ​ഷി​നാ​ശം

പു​ന​ലൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വ​ൻ നാ​ശ​ന​ഷ്​​ടം. വ്യാ​ഴാ​ഴ്ച പ​ക​ൽ മ​ഴ മാ​റി​നി​ന്ന​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും കൃ​ഷി​നാ​ശം വ്യാ​പ​ക​മാ​ണ്. വെ​ള്ളം ക​യ​റി​യി​രു​ന്ന വ​യ​ലേ​ല​ക​ളി​ലെ എ​ല്ലാ​ത്ത​രം കൃ​ഷി​ക​ളും ന​ശി​ച്ചു.

ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ൻ വാ​ർ​ഡു​ക​ളി​ലും തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​യ​ക്ക​ര, ചെ​റു​ക​ട​വ് വാ​ർ​ഡു​ക​ളി​ലും പി​റ​വ​ന്തൂ​രി​ലെ വ​ന്മ​ള, മൂ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ൽ നാ​ശം ഉ​ണ്ടാ​യ​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഏ​ലാ​ക​ളി​ലെ കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം ക​യ​റി. വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി, വെ​റ്റി​ല തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ നാ​ശം ഉ​ണ്ടാ​യ​ത്.

പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ നി​ര​വ​ധി വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ താ​ലൂ​ക്ക് ഓ​ഫി​സി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണം കാ​ര​ണം ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തും ഫീ​ൽ​ഡി​ൽ പോ​കാ​നു​ള്ള ത​ട​സ്സ​ങ്ങ​ളു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

വീട് തകർന്നു

ഓ​യൂ​ർ: വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ല​യി​ൽ വാ​ർ​ഡ് വൈ​ദ്യ​ൻ​കു​ന്നി​ൽ ച​രു​വി​ള​വീ​ട്ടി​ൽ ഓ​മ​ന​യു​ടെ വീ​ടി​െൻറ അ​ടു​ക്ക​ള ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​നി​ൽ മാ​ല​യി​ലി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ വെ​ളി​യം വി​ല്ലേ​ജ് ഓ​ഫി​സ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

അന്തര്‍സംസ്ഥാന പാതയിൽ കൂറ്റന്‍മരം വീണു

കു​ള​ത്തൂ​പ്പു​ഴ: അ​ന്ത​ര്‍സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് കൂ​റ്റ​ന്‍ ആ​ഞ്ഞി​ലി മ​രം പാ​ത​ക്ക് കു​റു​കെ ക​ട​പു​ഴ​കി വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ര്‍സം​സ്ഥാ​ന​പാ​ത​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി ജ​ങ്​​ഷ​നു​സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ത​യോ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന 11 കെ.​വി വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍ത്തു​കൊ​ണ്ട് മ​റു​വ​ശ​ത്തു​ള്ള വീ​ടി​നു​മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞ് ക​മ്പി​ക​ളി​ല്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​രം.

കു​ള​ത്തൂ​പ്പു​ഴ വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​രും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തു​ക​യും അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പു​ന​ലൂ​രി‍ല്‍ നി​ന്ന്​ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ല്ല​ക​ള്‍ മു​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി ക​മ്പി​യി​ല്‍ തൂ​ങ്ങി​നി​ല്‍ക്കു​ന്ന മ​രം മു​റി​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നു ക​ണ്ട് ക്രെ​യി​ന്‍ എ​ത്തി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​രം​വെ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​സ​പ്പെ​ട്ടാ​ണ് മ​രം മു​റി​ച്ചു​നീ​ക്കാ​നാ​യ​ത്. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ല​ട​ക്കം പോ​കു​ന്ന​തി​നാ​യെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്നു.

ആ​ര്യ​ങ്കാ​വി​ൽ റെ​യി​ൽ​വേ ക​ട്ടി​ങ്​ ഇ​ടി​ഞ്ഞു​

പു​ന​ലൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ആ​ര്യ​ങ്കാ​വി​ൽ റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു. ആ​ര്യ​ങ്കാ​വ് ഗ​വ.​എ​ൽ.​പി.​എ​സി​ന് സ​മീ​പ​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യോ​ട് ചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മ​ൺ​ചാ​ക്ക് അ​ടു​ക്കി നി​ർ​മി​ച്ച ഭി​ത്തി അ​മ്പ​ത് അ​ടി​യോ​ളം താ​ഴ്ച​യി​ൽ ഇ​ടി​ഞ്ഞു പോ​യ​ത്. ട്രാ​ക്കി​ൽ നി​ന്ന് ര​ണ്ട് മീ​റ്റ​ർ അ​ക​ലം മു​പ്പ​തോ​ളം മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. മു​മ്പ് ഇ​വി​ടെ മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി താ​ൽ​ക്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്ന​താ​ണ്. ഇ​തി​ന് പ​ക​രം ഫ​ല​വ​ത്താ​യ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റാ​യി​ട്ടി​ല്ല. മ​ഴ തു​ട​ർ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് പാ​ള​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗം കൂ​ടി ത​ക​രു​ന്ന അ​വ​സ്ഥ​യാ​ണ്.

ച​ല്ലി​മു​ക്ക്​ -ച​ക്ക​മ​ല റോഡ് തോടായി

ക​ട​യ്ക്ക​ൽ: നീ​ന്ത​ല​റി​യി​ല്ലെ​ങ്കി​ൽ റോ​ഡ്‌ ക​ട​ക്കാ​നാ​കി​ല്ലെ​ന്ന അ​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ. ചി​ത​റ പ​ഞ്ചാ​യ​ത്തിെ​ലെ ച​ല്ലി​മു​ക്ക് ച​ക്ക​മ​ല റോ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. ച​ല്ലി​മു​ക്ക് ജ​ങ്​​ഷ​ന് സ​മീ​പം എ​ഴു​പ​ത് മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. ഇ​വിെ​ട കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കാ​യ​തി​നാ​ലാ​ണ് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ വൈ​കി​യ​തെ​ന്നും ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െൻറ പേ​രു​പ​റ​ഞ്ഞ് കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കിഴക്കേകല്ലടയില്‍ ദുരിതം പെയ്യുന്നു

കുണ്ടറ: കിഴക്കേകല്ലടയില്‍ വിവിധ പ്രദേശങ്ങൾ മഴക്കെടുതിയിൽ. കൊടുവിള ഗവ.എം.ജി.എല്‍.പി സ്‌കൂളിന് സമീപമുള്ള അംഗൻവാടി മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.

രണ്ടുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത അംഗന്‍വാടി കെട്ടിടത്തോട് ചേര്‍ന്ന്​ പത്തടിയിലധികം താഴ്ചയില്‍ മണ്ണ് ഇടിഞ്ഞുമാറി. ഇവിടെ സംരക്ഷണഭിത്തി കെട്ടാതെ കുട്ടികളെ എത്തിക്കാൻ സാധ്യമല്ലാത്ത സ്ഥിതിയാണ്. താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ടും ചിറ്റുമല ചിറയുടെ വശങ്ങളില്‍ വെള്ളപ്പൊക്കവും ഭീഷണിയുയർത്തുന്നു.ചിറ്റുമല ചിറയുടെ മതിലകം ഭാഗത്തെ ചീപ്പ് കരകവിഞ്ഞൊഴുകുകയാണ്. ഇടക്ക് മണല്‍ചാക്കുകള്‍ അടുക്കി താൽക്കാലിക പരിഹാരം കണ്ടിരുന്നെങ്കിലും പിന്നീട് ജലസേചന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഈ ഭിത്തി തകര്‍ന്നാല്‍ മതിലകം ഭാഗത്തെ കോളനി ഉള്‍പ്പെടെയുള്ള വീടുകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.

കോടികളുടെ നിർമാണപ്രവര്‍ത്തനം നടത്തുമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും അടിസ്ഥാന പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇത്തിക്കരയാർ കരകവിഞ്ഞു; മൂന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

കൊട്ടിയം: ഇത്തിക്കരയാർ കരകവിഞ്ഞതിനെ തുടർന്ന് തോട്ടവാരംമേഖലയിൽ മൂന്നുകുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. തുടർച്ചയായി പെയ്യുന്ന മഴയിൽ ഇത്തിക്കരയാർ കരകവിഞ്ഞൊഴുകിയത് മൂലം ചാത്തന്നൂർ തോട്ടവാരം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മൂന്ന് വീടുകളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോയിപ്പാട്‌ സർക്കാർ സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലേക്കാണ് മൂന്ന് കുടുംബങ്ങളിൽ നിന്നുമായി 13 പേരെ മാറ്റിപ്പാർപ്പിച്ചത്.

ഉച്ചക്ക്​ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ദിജുവും സംഘവും ക്യാമ്പിലെത്തി കുടുംബങ്ങളെ കാണുകയും ആവശ്യമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. കിഴക്കൻമേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഇത്തിക്കരയാറ്റിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ ഇത്തിക്കരയാറി​െൻറ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raindamage
News Summary - Rain: Heavy damage in the eastern region
Next Story