റംസിയുടെ ആത്മഹത്യ: കമീഷണർ ഓഫിസിലേക്ക് ലോങ് മാർച്ച്
text_fieldsഇരവിപുരം: വിവാഹനിശ്ചയത്തിന് ശേഷം വരൻ പിന്മാറിയതിനെ തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവിെൻറ മാതാപിതാക്കളും സഹോദരനും സഹോദരഭാര്യയും ഉൾെപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ലോങ് മാർച്ച് നടത്തി. നീതിക്കുവേണ്ടി രൂപവത്കരിച്ച സംഘടനയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
കൊല്ലൂർവിള പള്ളിമുക്കിൽനിന്ന് ആരംഭിച്ച മാർച്ച് കൊല്ലം എ.ആർ ക്യാമ്പിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
അസൈൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഷാ സലിം, പാലത്തറ രാജീവ്, അജ്മൽ, ആഷിക്ക്, നെസ്മൽ, തൗഫീക്ക്, ആസിഫ് എന്നിവർ സംസാരിച്ചു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.