പീഡനക്കേസിൽ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
text_fieldsകൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിലായി. വെസ്റ്റ് ബംഗാൾ ജൽപാൽഗുരി ബിർപാറാ ബിർബിത്ത് എന്ന സ്ഥലത്തുള്ള ഇന്ദ്രബഹാദൂർ പ്രധാൻ പ്രധം പ്രദാൻ (19) ആണ് പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ 2017 മുതൽ വെസ്റ്റ് ബംഗാളിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ജൂലൈയിൽ കൊല്ലത്തെത്തി. തുടർന്ന് പെൺകുട്ടിയെയും കൊണ്ട് വന്ന് നഗരത്തിൽ ഒരുമിച്ച് താമസിച്ചു. ഗർഭിണിയായ പെൺകുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലായെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചതനുസരിച്ച് കൊല്ലം വനിത പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനെ ബംഗാളിൽ നിന്നും എത്തിച്ച് പെൺകുട്ടിയുടെ സംരക്ഷണം ഏൽപിച്ചതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിെൻറ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ പുഷ്പലത, എസ്.സി.പി.ഒമാരായ രമ, അനിത, മിനി എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.