ദുരിതം നൽകി അപൂർവരോഗം; യുവതി സഹായം തേടുന്നു
text_fieldsചവറ: കാലിൽ കറുത്ത പാടുകളായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയ അപൂർവരോഗം തകർത്ത ജീവിതത്തിന് ആശ്വാസമാകാൻ സുമനസ്സുകളുടെ സഹായം തേടി യുവതിയും കുടുംബവും.
കറുത്തപാടുകൾ വ്രണമാകുകയും ക്രമേണ വൃക്കകളെയും ഹൃദയത്തെയും കാഴ്ചയെയും കീഴ്പ്പെടുത്തുകയും ചെയ്ത ദുരിതമാണ് ചവറ പന്മന കുറ്റിവട്ടം വളാലി തെക്കതിൽ സ്മിത (34) പങ്കുെവക്കുന്നത്. കാലിൽ മുറിവുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ രോഗം വൃക്കകളുടെയും ഹൃദയത്തിെൻറയും പ്രവർത്തനത്തെയും ബാധിക്കുകയായിരുന്നു. പിന്നീടാണ് കാഴ്ചശക്തി കൂടി പൂർണമായും ഇല്ലാതായത്.
ഭർത്താവ് പ്രദീപ് മൈക്ക് സെറ്റ് ഓപറേറ്ററായിരുന്നു. കാഴ്ച നഷ്ടപ്പെട്ട സ്മിതയുടെയും വിദ്യാർഥികളായ മൂന്ന് കുട്ടികളുടെയും കാര്യം നോക്കേണ്ടിവരുന്നതിനാൽ പ്രദീപിന് എല്ലാ ദിവസവും ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് രോഗവ്യാപനം കാരണം ലോക്ഡൗൺ ആയതോടെ ജോലിയും നിലച്ചു. 10, എട്ട്, നാല് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത പെൺകുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട്. സ്മിതക്ക് മാത്രം 5100 രൂപയുടെ മരുന്നാണ് ആഴ്ചതോറും വേണ്ടത്. സ്മിതയുടെ വൃദ്ധരായ മാതാപിതാക്കളും ഇവരോടൊപ്പമാണ് കഴിയുന്നത്.
സഹായം നൽകാനാഗ്രഹിക്കുന്നവർക്കായി ബാങ്ക് ഓഫ് ഇന്ത്യ ഇടപ്പള്ളികോട്ട ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 8472 10 110014028. ഐ.എഫ്.എസ്.സി കോഡ് BKID0008472. ഫോൺ നമ്പർ: 8086869421.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.