റെയര്‍ എര്‍ത്ത്സ് സി.എസ്.ആർ ഫണ്ട് കലക്ടര്‍ക്ക് കൈമാറി
text_fieldsകൊല്ലം: ഖനന മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള 2023-24 വര്‍ഷത്തെ ഫണ്ടിന്റെ ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ ചെക്ക് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റിഡ് (ഐ.ആര്.ഇ.എല്‍ ) പ്രതിനിധികള്‍ മൈനിങ് ഏരിയ വെല്‍ഫെയര്‍ ബോര്‍ഡ് കമ്മിറ്റി ചെയര്‍മാനായ കലക്ടര്‍ എന്‍. ദേവിദാസിന് കൈമാറി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ഐ.ആര്.ഇ.എല്ലിന്റെ സി.എസ്.ആറില്‍ ഉള്‍പ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങളിലെ ഖനന മേഖലകളുടെ അടിസ്ഥാന വികസനത്തിനാണ് തുക ഉപയോഗപ്പെടുത്തുക. എ.ഡി.എം ആര്. ബീനാറാണി, എല്‍. എസ്.ജി.ഡി അസി. ഡയറക്ടര്‍ അനു, ഐ.ആര്.ഇ.എല്‍ ജനറല്‍ മാനേജര്‍ എന്‍.എസ്. അജിത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.