വേനൽകാല യാത്രകളിലൂടെ റെക്കോര്‍ഡ് വരുമാനം ബജറ്റ് ടൂറിസത്തിൽ ഇനി മണ്‍സൂണ്‍ കാലം
text_fieldsകൊല്ലം: റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്.ആര്.ടി.സി കൊല്ലം ഡിപ്പോയുടെ വേനല്‍ക്കാല ബജറ്റ് ടൂറിസം യാത്രകള്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടിപ്പിച്ച യാത്രകളില്‍ നിന്ന് 27 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 48 യാത്രകളില്‍ 1200 പേരാണ് പങ്കാളികളായത്. നെഫെര്‍റ്റിറ്റി കപ്പല്‍ യാത്ര, ഗവി, മൂന്നാര്‍, വയനാട്, കുമരകം ബോട്ട് യാത്ര, പഞ്ച പാണ്ഡവ ക്ഷേത്രം തീര്‍ഥാടനം എന്നിവയാണ് ഉള്‍പ്പെടുത്തിയത്. കോളജ് പൂര്‍വവിദ്യാര്‍ഥികള്‍, കുടുംബശ്രീ, സീനിയര്‍ സിറ്റിസണ്‍ കൂട്ടായ്മകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ വിവിധ ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ പങ്കാളികളായി.
ശനിയാഴ്ച ആരംഭിച്ച ഗവി യാത്രയോടെ മഴക്കാലം ആസ്വദിച്ചു കൊണ്ടുള്ള മണ്‍സൂണ്‍ യാത്രകള്‍ക്കും കൊല്ലം ഡിപ്പോയില്‍ തുടക്കമായി. ജൂണ്‍ 18, 24, 28 തീയതികള്‍ ഗവി യാത്രയുണ്ടാകും. എന്‍ട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവയുള്‍പ്പടെ 1650 രൂപയാണ് നിരക്ക്. ജൂണ്‍ 10ന് മൂന്നാര്‍, വാഗമണ്‍, റോസ്മല യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ മൂന്നാര്‍ യാത്രക്ക് താമസവും യാത്രാക്കൂലിയും ഉള്‍പ്പടെ 1450 രൂപയാണ് നിരക്ക്. ജൂണ്‍ 11, 25 തീയതികളിലുള്ള വാഗമണ്‍ ഏകദിന യാത്രക്ക് 1020 രൂപയും 11ലെ പൊന്മുടി യാത്രക്കും റോസ്മല യാത്രക്കും 770 രൂപയുമാണ് നിരക്ക്. ജൂണ്‍ 18, 24 തീയതികളില്‍ ആഴിമല ചെങ്കല്‍ യാത്ര 600 രൂപക്കും 18, 28 തീയതികളിലെ കുംഭാവുരുട്ടി -കോന്നി യാത്ര 570 രൂപക്കും ആസ്വദിക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും ഫോണ്‍ 9747969768, 9447721659, 9496110124.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.