ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാൻ രജിസ്ട്രേഷൻ നിർബന്ധം
text_fieldsകൊല്ലം: ഉത്സവകാലത്തോടനുബന്ധിച്ച് നാട്ടാന പരിപാലന ചട്ടം നടപ്പാക്കുന്നതിന് കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ജില്ലതല സമിതി യോഗം ചേര്‍ന്നു.
ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങൾ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഉത്സവത്തിന് മുന്നോടിയായി പൊലീസ്, ഫോറസ്റ്റ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി സുരക്ഷക്രമീകരണങ്ങള്‍ ഉറപ്പാക്കണം. ആനകളുടെ ആരോഗ്യ പരിശോധനയും നടത്തിയിരിക്കണം. രാവിലെ 11നും വൈകീട്ട് നാലിനും ഇടയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയില്ല. ആനകളെ ടാര്‍ റോഡ് വഴി കൊണ്ടുപോകുമ്പോള്‍ ഇടയ്ക്കിടെ തണുത്ത വെള്ളം ഒഴിച്ച് റോഡ് നനയ്ക്കാനുള്ള സംവിധാനം ഒരുക്കണം.
ക്ഷേത്രാങ്കണത്തിലും മറ്റും ആനകളെ ചടങ്ങുകള്‍ക്കായി അണിനിരത്തുമ്പോള്‍ നിശ്ചിത അകലം പാലിക്കണം.
ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പൊലീസിനും നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.