റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു; പിങ്ക് പൊലീസ് സാഹസികമായി പിടികൂടി
text_fields
കൊല്ലം: ആശുപത്രിയിൽ ചികിത്സക്ക് വന്ന റിമാൻഡ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു. വിവരം ലഭിച്ച പിങ്ക് പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടി. വെള്ളിയാഴ്ച രാവിലെ ജില്ല ജയിലിൽ നിന്ന് ജയിൽ- പൊലീസ് ഉദ്യോഗഗസ്ഥരോടൊപ്പം ചികിത്സക്കായി ജയിൽ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിയ ഏഴ് പ്രതികളിൽ ഒരാളാണ് പ്രിസൺ ഓഫിസറെ വെട്ടിച്ച് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
പത്തനാപുരം പിടവൂർ കമുകുംചേരി മണിഭവനം വീട്ടിൽ ജി. രതീഷ്കുമാർ (43- രാജീവ്) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പത്തനാപുരം എം.എൽ.എയുടെ ഓഫിസ് അടിച്ച് തകർത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞുവരുകയായിരുന്നു ഇയാൾ. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണൻ സിറ്റി പരിധിയിലെ മുഴുവൻ പൊലീസ് സേനെയയും അലർട്ട് ചെയ്തു.
പിങ്ക് െപാലീസ് സംഘത്തിലെ എസ്.സി.പി.ഒ സിന്ധു, സി.പി.ഒ വിദ്യ, ദ്രുതകർമസേനയിലെ സി.പി.ഒ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് െപാലീസ് കേസ് എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.