റവന്യൂ കലോത്സവം; അത്ലറ്റിക്‌സ് മത്സരങ്ങളില്‍ മാറ്റുരച്ച് ജീവനക്കാര്‍
text_fieldsകൊല്ലം: റവന്യൂ കലോത്സവ ഭാഗമായി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ വിവിധ അത്ലറ്റിക് മത്സരങ്ങളില്‍ മാറ്റുരച്ച് ജീവനക്കാര്‍. ഉദ്ഘാടനം കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍, 4x100 റിലേ, ഷോട്ട്പുട്ട്, ലോങ്ജംപ്, ആം റസ്ലിങ് എന്നീ ഇനങ്ങളിലായി പുരുഷ, വനിതാ വിഭാഗം ജീവനക്കാര്‍ മത്സരിച്ചു.
100 മീറ്റര്‍ ഇനത്തില്‍ 40 വയസ്സിനു മുകളിലുള്ള പുരുഷവിഭാഗത്തില്‍ കൊല്ലം താലൂക്ക് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് കെ.ജെ. പ്രശാന്ത് ഒന്നാം സ്ഥാനവും എ.ഡി സര്‍വേ ഡ്രാഫ്റ്റ്‌സ്മാന്‍ ഷാനവാസ് ഖാന്‍ രണ്ടാം സ്ഥാനവും നേടി.
40 വയസ്സുവരെയുള്ള പുരുഷ വിഭാഗത്തില്‍ പത്തനാപുരം താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് അനു സത്യന്‍, കൊല്ലം താലൂക്ക് ഓഫിസിലെ ഒ.എ ഡബ്ല്യു.എസ്. ലിജിന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി.
40 വയസ്സുവരെയുള്ള വനിത വിഭാഗത്തില്‍ കൊല്ലം താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് ആരതിക്ക് ഒന്നാം സ്ഥാനവും സർവേയര്‍ സ്മിതക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വനിത വിഭാഗം ഷോട്ട്പുട്ടില്‍ കൊല്ലം താലൂക്ക് ഓഫിസിലെ ഒ.എ ശ്യാമ, ക്ലര്‍ക്ക് ആരതി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.പുരുഷ വിഭാഗത്തില്‍ എ.ഡി സര്‍വേയിലെ ജെ.എസ് അരുണ്‍ ബാബുവിന് ഒന്നാം സ്ഥാനവും കൊട്ടാരക്കര താലൂക്ക് ഓഫിസിലെ ജെ.എസ് ജി. അജേഷിന് രണ്ടാം സ്ഥാനവും ലഭിച്ചു.
പുരുഷന്മാരുടെ ലോങ് ജംപില്‍ 40 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ പത്തനാപുരം താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് അനു സത്യന്‍, കൊല്ലം താലൂക്ക് ഓഫിസിലെ ഒ.എ ഡബ്ല്യു.എസ്. ലിജിന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി.
40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ തഴുത്തല വില്ലേജ് ഓഫിസ് എസ്.വി.ഒ ബിനു ബാബുരാജിന് ഒന്നാം സ്ഥാനവും കൊല്ലം താലൂക്ക് ഓഫിസിലെ ക്ലര്‍ക്ക് ടി.ടി. സജീവന് രണ്ടാം സ്ഥാനവും ലഭിച്ചു. 400 മീറ്റര്‍ 40 വയസ്സ് വരെയുള്ള പുരുഷ വിഭാഗത്തില്‍ കൊല്ലം താലൂക്ക് ഓഫിസിലെ വി.എഫ്.എ വിനീഷ് കുമാര്‍, ഒ.എ എം. അന്‍സാര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനവും 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ കലക്ടറേറ്റ് ഒ.എ എക്‌സ്. ക്ലീറ്റസ്, കൊല്ലം താലൂക്ക് ഓഫിസിലെ വി.എഫ്.എ ബേബി ജോയി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
1500 മീറ്റര്‍ 40 വയസ്സ് വരെയുള്ള പുരുഷവിഭാഗത്തില്‍ കൊല്ലം താലൂക്ക് ഓഫിസ് വി.എഫ്.എ വിനീഷ് കുമാറിന് ഒന്നാം സ്ഥാനവും ഒ.എ ഡബ്ല്യു.എസ്. ലിജിന്‍ രണ്ടാം സ്ഥാനവും നേടി.
40 വയസ്സിനു മുകളിലുള്ളവരില്‍ കലക്ടറേറ്റ് ഒ.എ എക്‌സ്. ക്ലീറ്റസ്, കിഫ്ബി സ്‌പെഷല്‍ തഹസില്‍ദാര്‍, സർവേയര്‍ പി.വി. സുബ്ജിത്ത് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. 4x100 റിലേ മത്സരത്തില്‍ കൊല്ലം താലൂക്ക് എ ടീം (വിനീഷ് കുമാര്‍ ആന്‍ഡ് ടീം) ഒന്നാംസ്ഥാനവും കലക്ടറേറ്റ് ടീം (റോബിന്‍സണ്‍ ആന്‍ഡ് ടീം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആം റസലിങ് പുരുഷന്മാരില്‍ 55-65 കിലോഗ്രാം വിഭാഗത്തില്‍ അനു സത്യന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഒന്ന്, രണ്ട് സ്ഥാനവും 65-75 വിഭാഗത്തില്‍ കെ.ജെ പ്രശാന്തിന് ഒന്നാം സ്ഥാനവും 75-85 വിഭാഗത്തില്‍ ബി. ജിനാസ്, അജയകുമാര്‍ എന്നിവര്‍ക്ക് ഒന്നും രണ്ടും സ്ഥാനവും 85 കിലോയ്ക്ക് മുകളില്‍ അരുണ്‍ ബാബുവിന് ഒന്നാം സ്ഥാനവും ലഭിച്ചു. ആം റസലിങ് സ്ത്രീകള്‍ 75-85 വിഭാഗത്തില്‍ എസ്. ആരതി, എസ്. ശ്യാമ എന്നിവരും വിജയിച്ചു.
ബാഡ്മിന്റണ്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച പട്ടത്താനം നാസ ബാഡ്മിന്റണ്‍ കോര്‍ട്ടിലും ഫുട്‌ബാള്‍ മത്സരങ്ങള്‍ ശനിയാഴ്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ 24ന് സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാല്‍ എന്നിവിടങ്ങളിലും നടക്കും.
പഞ്ചഗുസ്തിയില്‍ ബലാബലം പരീക്ഷിച്ച് കലക്ടറും എ.ഡി.എമ്മും
കൊല്ലം: ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ റവന്യൂ ജീവനക്കാരുടെ കലോത്സവത്തിലെ കായിക മത്സരയിനങ്ങള്‍ കാണാനെത്തിയ കലക്ടര്‍ അഫ്‌സാന പര്‍വീനും എ.ഡി.എം സാജിത ബീഗവും പഞ്ചഗുസ്തിയില്‍ ബലം പരീക്ഷിക്കാന്‍ കൈകോര്‍ത്തപ്പോള്‍ ആവേശഭരിതരായി കാണികള്‍.
കായിക മത്സരങ്ങളുടെ ഭാഗമായി നടന്ന പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലാണ് കലക്ടറും എ.ഡി.എമ്മും 'കൈ കോര്‍ത്തത്.'
റവന്യൂ കലോത്സവത്തിന്‍റെ ചുമതലക്കാരായ കലക്ടറും എ.ഡി.എമ്മും ഇടയ്‌ക്കൊന്ന് സൗഹൃദം 'കൈവിട്ട്' ബലം പിടിച്ചു. ആവേശം കണ്ട് ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ കലക്ടറും എ.ഡി.എമ്മും ഒപ്പത്തിനൊപ്പം നിന്നു. കാണികളെ ആവേശത്തിലാക്കി പരസ്പരം കൈകൊടുത്ത് സൗഹൃദം നിലനിർത്തി മത്സരത്തിന് പര്യവസാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.