റോഡ് പുനർനിർമാണം വൈകുന്നു; ജനം ദുരിതത്തിൽ
text_fieldsഇരവിപുരം: റോഡിന്റെ പുനർനിർമാണം അനന്തമായി നീളുന്നതിനെ തുടർന്ന് ജനവും വ്യാപാരികളും ദുരിതത്തിൽ. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച സംസ്ഥാന ഹൈവേയിലെ ചെമ്മാൻമുക്ക് മുതൽ അയത്തിൽ വരെയുള്ള റോഡാണ് തകർന്നു കിടക്കുന്നത്.
ഈ റോഡ് പുനർനിർമിക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുകയും റോഡ് അടച്ചിടുകയും ചെയ്തെങ്കിലും പുനർനിർമാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ മുടങ്ങുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങളോളം അടച്ചിട്ട റോഡ് പുനർനിർമാണത്തിനായി വീണ്ടും അടച്ചെങ്കിലും ഒന്നും നടന്നില്ല.
മാസങ്ങളോളം റോഡ് അടച്ചിടുകയും റോഡരികിലെ കടകൾക്കു മുന്നിൽ കുഴിയെടുക്കുകയും ചെയ്തതോടെ ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ അയത്തിൽ മുതൽ ചെമ്മാംമുക്ക് വരെ പല കടകളും അടച്ചിടുകയും പലരും കച്ചവടം നിർത്തുകയും ചെയ്തു.
ചെമ്മാൻമുക്കിലും, അയത്തിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച ശേഷം റോഡിലൂടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.