പാതയോരത്തെ പൈപ്പുകള്‍ അപകട ഭീഷണി
text_fieldsകുന്നിക്കോട്: ദേശീയപാതയോരങ്ങളില്‍ ഇറക്കിയിട്ടിരിക്കുന്ന പൈപ്പ് ലൈനുകള്‍ അപകട ഭീഷണിയാകുന്നു. കൊല്ലം-തിരുമംഗലം പാതയില്‍ ഇളമ്പല്‍ ജങ്ഷനു സമീപത്താണ് വര്‍ഷങ്ങളായി പൈപ്പ് ലൈനുകള്‍ ഇറക്കിയിട്ടിരിക്കുന്നത്.
നിരന്തരം അപകടമുണ്ടാകുന്ന മേഖലയില്‍ റോഡിന്റെ വശത്തോട് ചേര്‍ന്നാണ് പൈപ്പുകള്‍. കുടിവെള്ള പദ്ധതിക്കായി വര്‍ഷങ്ങളായി ഇറക്കിയിട്ടിരിക്കുന്ന ഇവ കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായ നിലയിലാണ്. അപകടകരമായ വളവുകളില്‍ വാഹനയാത്രികര്‍ വളരെ അടുത്തെത്തുമ്പോള്‍ മാത്രമേ ഇവ കാണാനാകൂ.
മാത്രമല്ല, കാടുമൂടി കിടക്കുന്നതിനാലും അപകടസാധ്യതയേറെയാണ്. പലഭാഗങ്ങളിലും പൈപ്പുകൾ കാരണം എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാറില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഏകദേശം നൂറോളം പൈപ്പുകളാണ് പാതയില്‍ പലഭാഗങ്ങളിലായി ഇട്ടിരിക്കുന്നത്.
ജപ്പാൻ കുടിവെള്ള പദ്ധതിക്കും മഞ്ഞമണ്‍കാല ശുദ്ധജലവിതരണ പദ്ധതിക്കുമായി പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറക്കിയ പൈപ്പ് ലൈനുകള്‍ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. അപകടക്കെണിയാകുന്ന പൈപ്പ് ലൈനുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.