ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണ സംഭവം; എം.എല്‍.എക്കെതിരെ കരിങ്കൊടി
text_fieldsകുന്നിക്കോട്: തലവൂര്‍ സര്‍ക്കാര്‍ ആയുർവേദ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണ് സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.ബി. ഗണേഷ്കുമാർ എം.എൽ.എയെ കരിങ്കൊടി കാണിച്ചു. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തി മടങ്ങവെ നടുത്തേരി കോണ്‍ഗ്രസ് ഭവനു മുന്നിലാണ് എം.എല്‍.എയുടെ വാഹനത്തിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
മുദ്രാവാക്യം വിളിച്ചുകൊണ്ട് വാഹനത്തിന് മുന്നിലേക്ക് വന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. തുടര്‍ന്ന് കോൺഗ്രസിന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. രണ്ടാലുംമൂട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ആശുപത്രിക്കു മുന്നിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജു അധ്യക്ഷത വഹിച്ചു. ജെ. ഷാജഹാൻ, ടി.എം. ബിജു, എച്ച്. അനീഷ്ഖാന്‍, വേണുപിള്ള, യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി മാർച്ച്
കുന്നിക്കോട്: താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ബൈജു തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു, ജി. ബാഹുലേയൻ, ഉഷാ ബാബു, ദിൽജു. പി. മോഹൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.