Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Covid test
cancel
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആര്‍.ടി.പി.സി.ആര്‍ ഫലം...

ആര്‍.ടി.പി.സി.ആര്‍ ഫലം ഇനി വിരല്‍ത്തുമ്പില്‍; നടപ​ടിക്രമങ്ങൾ ഇങ്ങനെ

text_fields
bookmark_border

കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ഫലം അറിയുന്നതിനായി ലാബ്‌സിസില്‍ നിന്ന്​ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം തയാര്‍. ഫലം അവരവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നതിന് ഇത് സഹായകമാകും. http://labsys.health.kerala.gov.in/ എന്ന ലാബ്‌സിസ് വെബ്​സൈറ്റ് സന്ദര്‍ശിച്ച് ഇടതുവശത്തെ ഹോം സ്‌ക്രീനില്‍ ലഭിക്കുന്ന ഡൗണ്‍ലോഡ് ടെസ്​റ്റ്​ റിപ്പോര്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് എസ്.ആര്‍.എഫ് ഐ.ഡി രേഖപ്പെടുത്തണം.

എസ്.ആര്‍.എഫ് ഐ.ഡി അറിയാത്തവര്‍ തൊട്ടുതാഴെയുള്ള 'നോ യുവര്‍ എസ്.ആര്‍.എഫ് ഐ.ഡി' ഓപ്ഷന്‍ ക്ലിക് ചെയ്യണം. ഇതില്‍ സാമ്പ്​ള്‍ എടുത്ത തീയതി, ജില്ല, രോഗിയുടെ പേര്, രോഗിയുടെ മൊബൈല്‍ നമ്പര്‍ എന്നിങ്ങനെ നാല് വിവരങ്ങള്‍ നൽകണം. തുടര്‍ന്ന്, സ്‌ക്രീനില്‍ തെളിയുന്ന ക്യാപ്ച രേഖപ്പെടുത്തണം. ഈ ഘട്ടത്തില്‍ എസ്.ആര്‍. എഫ്.ഐ.ഡി ലഭിക്കും. ഹോം സ്‌ക്രീനില്‍നിന്ന്​ ഒരിക്കല്‍ കൂടി ഡൗണ്‍ലോഡ് ടെസ്​റ്റ്​ റിപ്പോര്‍ട്ട് എന്ന മെനു ക്ലിക് ചെയ്ത്​ എസ്.ആര്‍. എഫ്.ഐ.ഡി രേഖപ്പെടുത്തി റിപ്പോര്‍ട്ട് എടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rtpcr#Covid19
News Summary - RTPCR results are now at your fingertips; The procedure is as follows
Next Story