ഓട്ടത്തിനിടെ ബസിന് തീപിടിച്ചു; ഡ്രൈവറുടെ അവസരോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി
text_fieldsപുനലൂർ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലും ധൈര്യവും വൻ ദുരന്തം ഒഴിവാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെ കൊട്ടാരക്കരയിൽനിന്ന് പുനലൂരിലേക്ക് 18 യാത്രക്കാരുമായി വരികയായിരുന്ന ആർ.പി.സി 826 നമ്പർ ഫാസ്റ്റിനാണ് തീപിടിച്ചത്. പുനലൂർ ഡിപ്പോയുടേതാണ് ബസ്.
ഇളമ്പൽ ജങ്ഷനിൽ ബസ് നിർത്തിയപ്പോഴാണ് സൈലൻസർ ഭാഗത്ത് തീപടരുന്നത് ശ്രദ്ധയിൽപെട്ടത്. ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച ഡ്രൈവർ ആർ. വിനോദ് ഏറെ പരിശ്രമിച്ച് തീ അണക്കുകയായിരുന്നു. ബസിനടിയിൽ സാഹസികമായി കയറിയാണ് വിനോദ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവമറിഞ്ഞ് പുനലൂർ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ എ. മനുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമാക്കി. ഡ്രൈവറുടെ ധൈര്യത്തിനും അവസരോചിതമായ ഇടപെടലിനും ഡ്രൈവറെ അഗ്നിരക്ഷസേന അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.