ആർ.വൈ.എഫ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ നാലുപേർക്ക് പരിക്ക്
text_fieldsകൊല്ലം: സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ആർ.വൈ.എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും നാല് പേർക്ക് പരിക്കേറ്റു.
ആർ.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് എസ്. കല്ലട, ചവറ മണ്ഡലം ജോയന്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി, കൊല്ലം മണ്ഡലം സെക്രട്ടറി തൃദീപ്, ചവറ മണ്ഡലം പ്രസിഡന്റ് സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം െറസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച മാർച്ച് എ.ആർ ക്യാമ്പിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
സമരം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം ആർ.വൈ.എഫ് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിന്മാറാതായതോടെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുമുണ്ടായി.
സി.പി.എം നേതാക്കളുടെ നിർദേശപ്രകാരം എൻ.കെ. പ്രേമചന്ദ്രനെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുക, ചവറയിൽ എം.പിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ്, പാങ്ങോട് സുരേഷ്, കുരീപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ, സംസ്ഥാന ജോയന്റ് സെക്രട്ടറി സി.എം. ഷെരീഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഉല്ലാസ് കോവൂർ, ജില്ല സെക്രട്ടറി സുഭാഷ് കല്ലട, ജില്ല വൈസ് പ്രസിഡന്റ് ഷെമീന ഷംസുദ്ദീൻ, കൊല്ലം മണ്ഡലം സെക്രട്ടറി റഫീക്ക് എന്നിവർ നേതൃത്വം നൽകി.
'ലാത്തിച്ചാർജ് പ്രതിഷേധാര്‍ഹം'
കൊല്ലം: ആര്.വൈ.എഫ് മാര്‍ച്ചിനെതിരെ െപാലീസ് നടത്തിയ ലാത്തിച്ചാർജ് പ്രതിഷേധാര്‍ഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളെ െപാലീസിനെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യാമെന്ന നിലപാട് ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്.വൈ.എഫ് സംഘടിപ്പിച്ച കമീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ പങ്കെടുത്തവരെ മര്‍ദിച്ച പൊലീസ് നടപടി ജനാധിപത്യവിരുദ്ധവും കാടത്തവുമാണ് ആര്.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാല്‍. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത തരത്തിലുള്ള ക്രൂരമായ മര്‍ദനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചന നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതും സമാധാനമായി പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിച്ചതുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.