സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി സാമ്പ്രാണിക്കോടി
text_fieldsഅഞ്ചാലുംമൂട്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി സാമ്പ്രാണിക്കോടി മാറുന്നു. തുരുത്തിൽനിന്ന് ഓണനാളിൽ ഡി.ടി.പി.സിക്ക് ലഭിച്ചത് 16 ലക്ഷം രൂപയുടെ വരുമാനമാണ്. പൂരാടം നാൾമുതൽ ശനിയാഴ്ചവരെ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. അവിട്ടം, ചതയം ദിവസങ്ങളിൽ മാത്രം എട്ടുലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് സഞ്ചരികളാണ് അഷ്ടമുടി കായലിന്റെ മധ്യത്തെ സൗന്ദര്യം ആസ്വദിച്ചുമടങ്ങിയത്.
ജലപാത ഡ്രഡ്ജ് ചെയ്തപ്പോൾ നീക്കംചെയ്ത മണ്ണ് കായലിൽതന്നെ നിക്ഷേപിച്ചതിന്റെ ഫലമായാണ് സാമ്പ്രാണിക്കോടി തുരുത്ത് രൂപപ്പെട്ടത്. കാലക്രമത്തിൽ പ്രദേശം കണ്ടൽ ചെടികളും മറ്റും വളർന്നു തുരുത്തായി മാറി. വിനോദസഞ്ചാരികൾ എത്തിയതോടെ മതിയായ സൗകര്യങ്ങളോടൊപ്പം സുരക്ഷയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കി. മുതിർന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, കുട്ടികൾക്ക് പാർക്ക് ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സഞ്ചാരികൾ അധികൃതർക്ക് മുന്നിൽ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.