സ്വന്തം ഭൂമിയില്‍ സഫലമീ യാത്ര..
text_fieldsകൊല്ലം: ചിതറയിലെ പട്ടയമേളയില്‍ നിറചിരിയോടെ രാജമ്മ പട്ടയം ഏറ്റുവാങ്ങുമ്പോള്‍, അതൊരു പ്രണയയാത്രയുടെ സാഫല്യം കൂടിയാണ്. മണിയാറിന്റെ തീരത്ത് നിന്ന് മോഹനനൊപ്പം കൈപിടിച്ച് തുടങ്ങിയ യാത്രക്ക് 45 വയസാകുന്നു. മോഹനന് ഇപ്പോള്‍ 70, രാജമ്മക്ക് 63.
മക്കളും കൊച്ചുമക്കളുമായി കുര്യോട്ടുമല സെറ്റില്‍മെന്റ് കോളനിയില്‍ താമസം തുടങ്ങിയിട്ട് 25 വര്‍ഷം. പ്രായത്തിന്റെ അവശതകളെ തുടര്‍ന്ന് ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. പല സാഹചര്യങ്ങളെ അതിജീവിക്കുമ്പോഴും സ്വന്തം ഭൂമിയില്ലാത്തവരെന്ന ആശങ്കയാണ് ഇല്ലാതായത്. ഒടുവില്‍ മോഹനനും രാജമ്മയും ചേര്‍ന്ന് തങ്ങളുടെ ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.
നിറഞ്ഞ ചിരിയോടെയും സ്നേഹത്തോടെയും പരസ്പരം നോക്കി. 45 വര്‍ഷങ്ങളുടെ സഫലമായ യാത്രയ്ക്ക് അവരുടെ കൈയിലെ സ്വന്തം ഭൂമിയുടെ പട്ടയം സാക്ഷ്യംപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.