600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsശാസ്താംകോട്ട: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫിസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അൻവറിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോന്നി അരുവാപുലം കൊക്കാത്തോട് സ്വദേശി ബൈജു (36) വാടകക്ക് താമസിക്കുന്ന കുന്നത്തൂർ പനന്തോപ്പ് അതുല്യ കട്ട കമ്പനിക്കുസമീപമുള്ള വീട്ടിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാംകുമാർ, അനീഷ്കുമാർ, നിഷാദ്, ജിനു തങ്കച്ചൻ, വുമൺ സിവിൽ എക്സൈസ് ഓഫിസറായ ഷീബ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ലോക്ഡൗൺ കാലയളവിൽ കുന്നത്തൂർ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി 1200 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോടയും 35 ലിറ്റർ ചാരായവുമാണ് പിടികൂടിയത്. ഒരു കഞ്ചാവ് ചെടിയും 40 കിലോ പാൻമസാലയും പിടികൂടി. 12 പേർക്കെതിരെ കേസെടുത്തു. മദ്യം, മയക്കുമരുന്ന്, ചാരായം എന്നിവയെക്കുറിച്ചുള്ള പരാതികൾ 9400069457, 04762833470 എന്നീ നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.