തോടിന് ചുറ്റുമതിലില്ല; ശാസ്താംകോട്ട റെയിൽവേ പാർക്കിങ് സ്ഥലത്ത് അപകട സാധ്യത
text_fieldsശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള പാർക്കിങ് സ്ഥലത്ത് തോടിന് സൈഡുവാളില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. അടുത്ത കാലത്താണ് റെയിൽവേ സ്റ്റേഷന്റെ സമീപത്തെ വലിയതോട് നികത്തി പാർശ്വഭിത്തികെട്ടി വീതി കൂട്ടുകയും ടാർ ചെയ്ത് പാർക്കിങ് ഏരിയ ആക്കുകയും ചെയ്തത്. എന്നാൽ, തോടിന്റെ ഭാഗം തുറസായി കിടക്കുകയാണ്. പാർശ്വഭിത്തിയോട് ചേർന്നാണ് ഇരുചക്ര വാഹനങ്ങളും കാറുകളും നിർത്തിയിടുന്നത്. പാർക്കിങ് ഏരിയ റോഡിന് സമാനമായതിനാൽ വാഹനങ്ങളിൽ വരുന്ന മുൻ പരിചയമില്ലാത്തവരും രാത്രിയിൽ വരുന്നവരും അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. അതിനാൽ തോടിന്റെ വശത്ത് സൈഡ് വാൾ കെട്ടുകയോ കുറുകെ സ്ലാബ് പാകുകയോ ഇരുമ്പ് വേലി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
ഇക്കാര്യമാവശ്യപ്പെട്ട് കല്ലടയിലെ സാംസ്കാരിക സംഘടനയായ കല്ലട കൾചറൽ ആൻഡ് ഡവലപ്പ്മെന്റ് ഫോറം (കെ.സി.ഡി.എഫ്) നിവേദനം നൽകുമെന്ന് ഭാരവാഹികളായ കെ.ജി. അനിൽകുമാർ, മുത്തലിഫ് മുല്ലമംഗലം, കെ.സി. സുബ്രഹ്മണ്യൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.