Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightഅപകടങ്ങൾ പതിവ്​;...

അപകടങ്ങൾ പതിവ്​; സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന്

text_fields
bookmark_border
kollam news
cancel
camera_alt

കാ​രാ​ളി​മു​ക്ക്-​റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡ് സം​ഗ​മി​ക്കു​ന്ന സ്ഥ​ലം

ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റേ​ക​ല്ല​ട കാ​രാ​ളി​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന്​ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. സ്ഥ​ല​ത്ത്​ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം.

ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ​നി​ന്ന്​ മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും ഇ​വി​ടെ ഉ​ള്ള ഒ​രു ക​ട​യു​ടെ മ​റ​വു​മാ​ണ്​ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ന്ന​ത്.

പ്ര​ധാ​ന പാ​ത​യാ​യ ശാ​സ്താം​കോ​ട്ട-​ച​വ​റ റോ​ഡി​ൽ കാ​രാ​ളി​മു​ക്ക് ഓ​വ​ർ ബ്രി​ഡ്ജ് ഭാ​ഗ​ത്ത് നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്. അ​തു​പോ​ലെ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും. ഇ​ത് ഏ​റെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. കാ​രാ​ളി​മു​ക്ക് ബൈ​പാ​സ് റോ​ഡ്സം​ഗ​മി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. ഈ ​ഭാ​ഗ​ത്ത് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.

റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ഷ​മാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടും ഈ ​സ​മ​യ​ങ്ങ​ളി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യും ഇ​രു​വ​ശ​ത്തു നി​ന്നും എ​ത്തു​ന്ന​തോ​ടെ ഒ​രു വാ​ഹ​ന​ങ്ങ​ൾ​ക്കും പോ​കാ​ൻ ക​ഴി​യാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു.

ഇ​തി​ന്​ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newssignal lightAccidents
News Summary - Accidents are common; Signal light should be installed
Next Story