Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമം

text_fields
bookmark_border
attacking
cancel

ശാ​സ്താം​കോ​ട്ട: സ്കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​യ വി​ദ്യാ​ർ​ഥി​നി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​​ച്ചെന്ന്​ പ​രാ​തി. പ​ടി​ഞ്ഞാ​റെ ക​ല്ല​ട കു​ന്നൂ​ത്ത​റ മു​ക്കി​ൽ തി​ങ്ക​ളാ​ഴ്ച പ​ക​ൽ 12 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ എ​ഴു​താ​ൻ സ്കൂ​ളി​ലേ​ക്ക് പോ​ക​വേ വ​ഴി​യി​ൽ കാ​ത്തു​നി​ന്ന യു​വാ​വ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കു​ട്ടി ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ കു​ത്തേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ന് തൊ​ട്ടു​മു​മ്പ് ആ​രു​ടെ​യോ ബൈ​ക്കി​ന്റെ പി​ന്നി​ലി​രു​ന്നാ​ണ് യു​വാ​വ് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പി​ന്നീ​ട്, പ​ടി​ഞ്ഞാ​റെ ക​ല്ല​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ളി​വി​ൽ പോ​യെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ശാ​സ്താം​കോ​ട്ട എ​സ്.​ഐ അ​നീ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackattempt to attack
News Summary - attempt to attack the student
Next Story