ഗൃഹനിരീക്ഷണത്തിലുള്ളവർക്ക് ബാലറ്റ് എത്തിക്കുന്നതിൽ വീഴ്ചയെന്ന് പരാതി
text_fieldsശാസ്താംകോട്ട: കോവിഡ് മുക്തരായി ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗബാധിതർക്കും പോസ്റ്റൽ ബാലറ്റുകൾ വീടുകളിൽ എത്തിച്ചുനൽകുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ സംവിധാനം ശാസ്താംകോട്ട ബ്ലോക്കിൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. വാഹന സൗകര്യം ഉൾപ്പെടെ ഏർപ്പെടുത്തി നൽകിയിട്ടും ബന്ധപ്പെട്ട ജീവനക്കാർ കടുത്ത അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം.
ബാലറ്റ് വീട്ടിൽ എത്തിച്ചുനൽകുന്നതിന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്പെഷൽ പോളിങ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.
മറ്റ് ബ്ലോക്കുകളിൽ ഈ ജോലി ഏറക്കുറെ പൂർത്തിയായിരിക്കെയാണ് ശാസ്താംകോട്ടയിൽ ഇനിയും കിട്ടാത്ത ബാലറ്റിനായി കോവിഡ് ബാധിതരും രോഗമുക്തരും കാത്തിരിക്കുന്നത്. ഇത് സംബന്ധിച്ച ചുമതലയുള്ള താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
കൊല്ലം ഡെയറി െഡവപ്മെൻറ് െഡപ്യൂട്ടി ഡയറക്ടറാണ് ശാസ്താംകോട്ട ബ്ലോക്കിെൻറ ചുമതലയുള്ള വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.