റവന്യൂ ടവർ നിർമാണം; ശാസ്താംകോട്ടയിൽ പ്രാഥമിക നടപടി തുടങ്ങി
text_fieldsശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന് അനുവദിച്ച റവന്യൂ ടവർ നിർമാണത്തിന്റെ പ്രാഥമിക നടപടി ശാസ്താംകോട്ട ടൗണിന്റെ ഹൃദയഭാഗത്ത് ആരംഭിച്ചു. തറനിരപ്പാക്കലും നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കലും സിമൻറ് കട്ടകൾ നിർമിക്കുന്നതിനുള്ള സൗകര്യം ഒരുക്കലും അടക്കമുള്ള പ്രവൃത്തിയാണ് നടക്കുന്നത്. 12 കോടി രൂപ ചെലവഴിച്ച് അഞ്ച് നിലകളുള്ള കെട്ടിടാമാണ് നിർമിക്കുക. ഓരോ താലൂക്കിലും ഓരോ റവന്യൂ ടവർ എന്ന സർക്കാർ നയ ഭാഗമായാണ് നടപടി.
അനുയോജ്യമായ ഒരേക്കർ വസ്തു കണ്ടെത്തി നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ശാസ്താംകോട്ടയിൽ സ്ഥലം കണ്ടെത്താൻ കഴിയാതെ വന്നതോടെ പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് വ്യക്തികൾ വാട്ടർ അതോറിറ്റിക്ക് നൽകിയ ഒന്നര ഏക്കർ ഭൂമിയിൽനിന്ന് ഒരേക്കർ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏറ്റെടുത്താണ് നൽകിയത്. പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ കുന്നത്തൂരിന്റെ വിവിധ മേഖലകളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലേക്ക് മാറാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.