Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ട...

ശാസ്താംകോട്ട താലൂക്കാശുപത്രിമാതൃശിശു സമുച്ചയ നിർമാണം തുടങ്ങി

text_fields
bookmark_border
ശാസ്താംകോട്ട താലൂക്കാശുപത്രിമാതൃശിശു സമുച്ചയ നിർമാണം തുടങ്ങി
cancel
camera_alt

ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മാ​തൃ​ശി​ശു സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക്ക് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന്റെ പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​തൃ​ശി​ശു സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. 3.3 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​തം. പി.​ഡ​ബ്ല്യു.​ഡി കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഡി​സം​ബ​റി​നു​ള്ളി​ൽ ആ​റു​നി​ല കെ​ട്ടി​ട​ത്തി​നു​ള്ള അ​ടി​ത്ത​റ​യും താ​ഴ​ത്തെ നി​ല​യു​ടെ പ്രാ​ഥ​മി​ക നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കും. മു​ക​ളി​ലേ​ക്കു​ള്ള അ​ഞ്ചു നി​ല​ക​ൾ​ക്കാ​യി ആ​രോ​ഗ്യ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ആ​റു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഗൈ​ന​ക്കോ​ള​ജി ഒ.​പി, പീ​ഡി​യാ​ട്രി​ക് ഒ.​പി, സ്കാ​നി​ങ് -എ​ക്സ്​​റേ സൗ​ക​ര്യ​ങ്ങ​ൾ, ലേ​ബ​ർ റൂം, ​മെ​റ്റേ​ണി​റ്റി വാ​ർ​ഡ്, അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, ഫി​സി​യോ​തെ​റാ​പ്പി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് മ​റ്റു​നി​ല​ക​ളി​ൽ ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionSastamkota Taluk HospitalMaternal Child Complex
News Summary - Construction of Sastamkota Taluk Hospital Maternal Child Complex has started
Next Story