യുവാവിന്‍റെ ആത്മഹത്യ:ജോലി തട്ടിപ്പിന് ഇരയായതുമൂലമെന്ന്; പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsശാസ്താംകോട്ട: മുതുപിലാക്കാട് യുവാവ് തൂങ്ങിമരിച്ചത് ജോലി തട്ടിപ്പിന് ഇരയായതുമൂലമെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുതുപിലാക്കാട് പടിഞ്ഞാറ് മാധവത്തിൽ കൃഷ്ണനുണ്ണി (24) ആണ് ഈമാസം 10ന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ജോലിക്കായി ലക്ഷങ്ങൾ മുടക്കി രണ്ടുവർഷം കാത്തിരുന്നിട്ടും ജോലി ലഭിക്കാത്താണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 2.30 ലക്ഷം രൂപയാണ് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏവിയേഷൻ സ്ഥാപന ഉടമ വാങ്ങിയത്.
പിന്നീട് കബളിക്കപ്പെെട്ടന്ന് മനസിലായി. ബന്ധുക്കൾ വഴിയാണ് കൃഷ്ണനുണ്ണി കണ്ണൂർ സ്വാദേശിയെ പരിചയപ്പെടുന്നത്. 2021 ജൂലൈയിൽ സിംഗപ്പൂരിലെ എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. കോവിഡ് വ്യാപനം വന്നതോടെ പണം തിരികെ കൊടുത്ത് വിശ്വാസം പിടിച്ചുപറ്റി.
പിന്നീട് ഇയാൾ പറഞ്ഞതനുസരിച്ച് ഒരു ലക്ഷം രൂപ ആഗസ്റ്റിൽ കൈമാറി. ശേഷം ഇയാൾ തന്നെ ഇടപെട്ട് ട്രാവൽ ഏജന്റായി ജോലിനോക്കുകയാണെന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റും കൃഷ്ണനുണ്ണിക്ക് നിർമിച്ചുകൊടുത്തു. രണ്ടു തവണ വിദേശ കമ്പനിയിലേക്ക് ജോലിക്കെന്ന് വിശ്വസിപ്പിച്ച് ഓൺലൈനായും രണ്ടു തവണ ബംഗളൂരുവിൽ എത്തിച്ചും അഭിമുഖവും നടത്തി.
ഒക്ടോബറിൽ ജോലി ശരിയായെന്ന് അറിയിച്ച് 75000 രൂപയും വാങ്ങി. പിന്നീട് ഈ വർഷം ആഗസ്റ്റിൽ 50000 രൂപയും അടുത്തിടെ 5000 രൂപയും കൃഷ്ണനുണ്ണി കൈമാറി. എന്നിട്ടും ജോലി ലഭിക്കാത്തതിനാൽ പണം മടക്കി ചോദിച്ചതോടെ കണ്ണൂർ സ്വദേശി ഫോൺ എടുത്തില്ല. തുടർന്ന് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധ്യമായില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് കൃഷ്ണനുണ്ണിക്ക് മനസ്സിലായതെന്ന് ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.