ദേവസ്വം ബോര്‍ഡ് കോളജ് വജ്ര ജൂബിലി തിളക്കത്തിൽ
text_fieldsശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജ് വജ്ര ജൂബിലി തിളക്കത്തിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം 18 ന് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
1964 ൽ സ്വാതന്ത്ര്യ സമര സേനാനി കുമ്പളത്ത് ശങ്കുപിള്ളയാണ് ദേവസ്വം ബോർഡ് വിട്ടു നൽകിയ ഭൂമിയിൽ കോളേജ് തുടങ്ങിയത്. ആദ്യം ജൂനിയർ കോളേജ് ആയിരുന്നു. 1967 ലാണ് സീനിയർ കോളേജ് ആയി മാറിയത്. പ്രീ-ഡിഗ്രി കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന കാലഘട്ടത്തിൽ ഒരു വർഷം അയ്യായിരത്തോളം വിദ്യാർഥികൾ പഠിച്ചിരുന്നു. ഇപ്പോഴും രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 130 ഓളം ജീവനക്കാരും ഉള്ള കോളേജിൽ കുന്നത്തൂരിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരാണ് പഠിക്കുന്നതെന്ന പ്രത്യേകത ഉണ്ട്. 18ന് പകൽ 3 ന് കോളേജ് സ്ഥാപകൻ കുമ്പളത്ത് ശങ്കുപിള്ളയുടെ പന്മന ആശ്രമത്തിലെ സ്മൃതികുടീരത്തിൽ നിന്ന് ശീപശിഖ പ്രയാണം ആരംഭിച്ച് കോളജിൽ സമാപിക്കും.
19ന് രാവിലെ ടൗണില്‍ നിന്ന് ഘോഷയാത്ര. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകിട്ട് 5.30 മുതൽ കലാപരിപാടികൾ.
20ന് രാവിലെ 10 ന് പൂര്‍വാധ്യാപകര്‍ പങ്കെടുക്കുന്ന ഗുരുവന്ദനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10.30 ന് മാധ്യമ സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘടനം ചെയ്യും. തുടർന്ന് ഒരു വർഷക്കാലം വിവിധങ്ങളായ പരിപാടികൾ നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി പ്രകാശ്, രാമാനുജൻ തമ്പി, ഡോ. മധു, കെ. അനീഷ് , ആർ. ശ്രീജ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.