വെള്ളക്കെട്ട്: വൃദ്ധസഹോദരന്മാരെ രക്ഷപ്പെടുത്തി
text_fieldsശാസ്താംകോട്ട: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലും ഒഴുക്കിലും ഒറ്റപ്പെട്ടുപോയ വൃദ്ധസഹോദരന്മാരെ നാട്ടുകാരും റവന്യൂഅധികൃതരും ചേർന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കല്ലേലിൽ സരസിൽ കല്ലട ഇറിഗേഷൻ പദ്ധതി മുൻ ജീവനക്കാരൻ അച്യുതൻ (80), അനുജൻ റിട്ട. സ്കൂൾ അധ്യാപകൻ ഭരതൻ (75) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
കുടുംബക്ഷേത്രത്തിന് സമീപത്തെ ചെറിയ ഷെഡിലാണ് ഇരുവരും കഴിഞ്ഞുവന്നിരുന്നത്. ചൊവ്വാഴ്ച പുലർച്ച മുതൽ തുടങ്ങിയ പെരുമഴയിൽ വീടും ക്ഷേത്രവും മുങ്ങി. ഇതോടെ പുറത്തിറങ്ങാൻ കഴിയാതെ ഇരുവരും കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്കുശേഷമാണ് ഇവർ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും റവന്യൂ അധികൃതരും വെള്ളത്തിലൂടെയെത്തി ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. അച്യുതനെ സംരക്ഷണം ഏറ്റെടുത്ത പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. ഭരതനെ ബന്ധുവീട്ടുകാരും ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.